List of plants and trees- ഹെർമ്മൻ ഗുണ്ടർട്ട് – കൈയെഴുത്തുപ്രതി

ആമുഖം

ഗുണ്ടർട്ടിന്റെ ഒരു നോട്ടു പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കൈയെഴുത്തിലുള്ള വൃക്ഷ-സസ്യാദികളുടെ പേരുകളുടെ പട്ടികയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 153-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: List of plants and trees
  • താളുകളുടെ എണ്ണം: 69
  • രചയിതാവ്: ഹെർമ്മൻ ഗുണ്ടർട്ട്
  • എഴുതപ്പെട്ട കാലഘട്ടം:  1850നും 1900ത്തിന്നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. 
List of plants and trees- ഹെർമ്മൻ ഗുണ്ടർട്ട് - കൈയെഴുത്തുപ്രതി
List of plants and trees- ഹെർമ്മൻ ഗുണ്ടർട്ട് – കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഓരോ പേജിലും മുന്നു നാലു എൻട്രികൾ വീതം ആണ് കാണുന്നത്. ലത്തീനിലുള്ള ശാസ്ത്രനാമവും മലയാളത്തിലുള്ള പേരും കൊടുത്തിട്ടൂണ്ട്.

വിവരത്തിന്റെ വിന്യാസം കണ്ടിട്ട് പിന്നീട് വികസിപ്പിക്കാനുള്ള ഉദ്ദേശത്തോടു കൂടി എഴുതി തുടങ്ങിയതാണെന്നു തോന്നുന്നു.

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

Comments

comments