ക്രിസ്തുചരിത്രം — താളിയോല പതിപ്പ്

ആമുഖം

ക്രിസ്തുചരിത്രം എന്ന കൃതിയുടെ ഒരു താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 131-ാമത്തെ  പൊതുസഞ്ചയ രേഖയും 12മത്തെ താളിയോല രേഖയും ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ക്രിസ്തുചരിത്രം
  • രചയിതാവ്: കല്ലറയ്ക്കൽ കുപ്പമേനോൻ എന്ന് ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ. ഇത് കൃതിയുടെ രചയിതാവിന്റെ പേരാണോ ഓല എഴുതിയ ആളിന്റെ പേരാണോ എന്ന് വ്യക്തമല്ല.
  • താളിയോല ഇതളുകളുടെ എണ്ണം: 81
  • എഴുതപ്പെട്ട കാലഘട്ടം:  1872നും 1924നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
ക്രിസ്തുചരിതം — താളിയോല പതിപ്പ്
ക്രിസ്തുചരിത്രം — താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇത് മലയാളത്തിലുള്ള കൃതിയാണ്. എന്നാൽ ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്ന വിവരങ്ങൾക്ക് അപ്പുറം യാതൊന്നും എനിക്ക് ഈ കൃതിയെ പറ്റി അറിയില്ല.

താളിയോലയിലെ പല ഇതളുകളിലെ എഴുത്തിലും കരി ഉപയോഗിച്ചിട്ടാല്ലാത്തതിനാൽ/അല്ലെങ്കിൽ അത് ഇളകി പൊയതിനാൽ എഴുത്ത് വ്യക്തമല്ല. എന്നാൽ സ്കാനിങ്ങ് നല്ല റെസലൂഷനിൽ ആയതിനാൽ സൂം ചെയ്താൽ എഴുത്ത് വായിക്കാവുന്നതേ ഉള്ളൂ.

ഈ താളിയോല രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

Comments

comments