കേരളോല്പത്തി — താളിയോല പതിപ്പുകൾ

ആമുഖം

കേരളോല്പത്തി എന്ന ഗ്രന്ഥത്തിന്റെ അച്ചടിപതിപ്പുകൾ കഴിഞ്ഞ ദിവസം ട്യൂബിങ്ങൻ ശേഖരത്തിൽ നിന്ന് റിലീസ് ചെയ്തിരുന്നു. അതിന്റെ പോസ്റ്റ് ഇവിടെ കാണാം.  ഈ പൊസ്റ്റിൽ കേരളോല്പത്തിയുടെ 2  താളിയോല പതിപ്പുകളുടെ ഡിജിറ്റൽ സ്കാനാണ് പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 127മത്തെ പൊതുസഞ്ചയ രേഖയും  എട്ടാമത്തെ താളിയോല രേഖയും ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കേരളോല്പത്തി
  • താളിയോല ഇതളുകളുടെ എണ്ണം: ഒന്നാമത്തേതിൽ 151 ഇതളുകൾ, രണ്ടാമത്തേതിൽ 185 ഇതളുകൾ
  • എഴുതപ്പെട്ട കാലഘട്ടം: ഒന്നാമത്തേത് 1700നും 1843നും ഇടയ്ക്കെന്നും രണ്ടാമത്തേത് 1852 എന്നും ട്യൂബിങ്ങനിലെ ഈ താളിയോലകളുടെ മെറ്റാഡാറ്റയിൽ കാണുന്നു.
കേരളോല്പത്തി — താളിയോല പതിപ്പുകൾ
കേരളോല്പത്തി — താളിയോല പതിപ്പുകൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

കേരളത്തിന്റെ ഉല്പത്തി മുതൽ സാമൂതിരിയുടെ കാലം വരെയുള്ള സംഭവങ്ങൾ ചരിത്രം എന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ള പുസ്തകം ആണ്  കേരളോല്പത്തി.

ലഭ്യമായിട്ടുള്ള താളിയോലപതിപ്പുകളും അച്ചടി പതിപ്പുകളും ഒത്തു നോക്കി കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. അത് മലയാള ഗദ്യപരിണാമത്തെ പറ്റിയുള്ള പഠനങ്ങൾ കൂടെ ആവും.

ഈ താളിയോല രേഖകളെ  വിലയിരുത്താൻ ഞാൻ ആളല്ല. അത് പണ്ഡിതർ ചെയ്യേണ്ടതാണ്. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഒന്നാമത്തെ താളിയോല

രണ്ടാമത്തെ താളിയോല

Comments

comments