Jewish Women’s Malayalam Song Notebook

ആമുഖം

ജൂതമത സംബന്ധിയായ മലയാളം പാട്ടുകൾ രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഒരു നോട്ട് പുസ്തകം ഡിജിറ്റൈസ് ചെയ്തതതിനെ പറ്റി ആണ് ഇന്നത്തെ പോസ്റ്റിൽ . കൊച്ചിയിലെ ജൂതമത വിഭാഗം അവശേഷിപ്പിച്ചു പോയ ചരിത്രത്തിന്റെ ഒരു ഭാഗമാണ് ഈ പുസ്തകത്തിലൂടെ തെളിയുന്നത്.

കടപ്പാട്

കൊച്ചിയിലെ ജൂതന്മാരെ സംബന്ധിച്ച് വിവിധ വിഷയങ്ങളിൽ ഗവേഷക താല്പര്യത്തൊടെ സമീപിക്കുന്ന  തൗഫീക്ക് സക്കറിയയുടെ പ്രയത്നം മൂലമാണ് ഈ പുസ്തകം നമുക്ക് ലഭ്യമായിരിക്കുന്നത്. അദ്ദേഹത്തിനു നന്ദി.

പുസ്തകത്തിന്റെ വിവരം

  • പേര്: ഔദ്യോഗിക പേരില്ല
  • ഉള്ളടക്കം: ജൂതമത സംബന്ധിയായ കുറച്ച് മലയാളം പാട്ടുകൾ ആണ് ഉള്ളടക്കത്തിൽ
  • താളുകൾ: 200 നടുത്ത്
  • വർഷം: ഏകദേശം 1900ങ്ങൾക്ക് മുൻപ്
  • രചയിതാവ്: കുറഞ്ഞത് 3 പേർ
Jewish Women's Malayalam song notebook
Jewish Women’s Malayalam song notebook

ഉള്ളടക്കം

(ഈ ചെറിയ കുറിപ്പ് എഴുതാൻ സഹായിച്ചത് തൗഫീക്ക് സക്കറിയ ആണ്. )

Leah Hallegua എന്ന കൊച്ചി ജൂത സ്ത്രീയാണ് ഈ പുസ്തകത്തിന്റെ ഉടമസ്ഥ എന്ന് പുസ്തകത്തിന്റെ പിറകിലെ കുറിപ്പ് സൂചിപ്പിക്കുന്നു.  ഈ പുസ്കത്തിന്റെ ഉടമസ്ഥ Leah Hallegua ആണെങ്കിലും അവർക്ക് ഇത് തലമുറകൾ കൈമാറി വന്ന പുസ്തകമാവനാണ് സാദ്ധ്യത. Hallegua family കൊച്ചി ജൂത കുടുംബങ്ങളിലെ പ്രശസ്തരായ കുടുംബവും ആണ്.

മിക്ക പാട്ടുകളുടേയും തലക്കെട്ട് എബ്രായ ഭാഷയിൽ എഴുതിയിരിക്കുന്നത് കാണാം. അപൂർവ്വമായി ചിലത് മലയാളത്തിലും കാണുന്നുണ്ട്. മലയാളത്തിൽ തലക്കെട്ട് കണ്ട ചിലത്

  • വെളീ അഴ്ച്ചാ വയിനെരം പാടുന്ന പാട്ട (വെള്ളിയാഴ്ച വൈകുന്നേരം പാടുന്ന പാട്ട്)
  • പെർ ഇടുന്ന പാട്ട (പേർ ഇടുന്ന പാട്ട്)

എബ്രായ ലിപിയിൽ എഴുതിയത് ചിലത് (തൗഫീക്ക് സക്കറിയ ലിപി മാറ്റം നടത്തി തന്നത്)

  • മണവാട്ടി മുങ്ങി കുളിക്കുമ്പോൾ ഉള്ള പാട്ട്
  • താലി കെട്ടിനുള്ള പാട്ട്

മൊത്തം താളുകളിലൂടെ ഓടിച്ചു പോകുമ്പോൾ കുറഞ്ഞത് 3 വ്യത്യസ്ത കൈയ്യക്ഷരം കാണുന്നതിനാൽ മൂന്നു വ്യക്തികൾ ഈ പുസ്തകത്തിന്റെ രചനയിൽ പങ്കാളി ആണെന്ന് ഊഹിക്കാം. അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഉപയൊഗിച്ചുകൊണ്ടിരുന്ന പാട്ടുകൾ രേഖപ്പെടുത്തി വെക്കുക ആയിരിക്കാം കൊച്ചിയിലെ ഈ ജൂത സ്ത്രീകൾ ചെയ്തത്.

പുസ്തകത്തിലെ മലയാളത്തിന്റെ എഴുത്ത് രീതി ഒന്ന് ഓടിച്ച് വിശകലനം ചെയ്തതിൽ നിന്ന് ഇത് കുറഞ്ഞതൊരു 1900ത്തിനു മുൻപ് എഴുതിയ പുസ്തകം ആണെന്ന് ഏകദേശം ഉറപ്പിക്കാം.

ഈ പുസ്തകത്തെ പറ്റിയും അതിന്റെ ഉള്ളടക്കത്തെ പറ്റിയും കൂടുതൽ വിശകലനം ഈ മേഖലയിൽ ഗവേഷണം ചെയ്യുന്നവർ നടത്തും എന്ന് കരുതുന്നു.

ഡൗൺലൊഡ്

ഒരു എബ്രായ-മലയാളകൃതിയുടെ കൈയെഴുത്തുപ്രതി-1892

ആമുഖം

The Jewish Theological Seminaryയുടെ ശേഖരത്തിൽ നിന്ന് തപ്പിയെടുത്ത മലയാളവുമായി ബന്ധമുള്ള ഒരു രേഖയാണ് ഇന്ന് പങ്കുവെക്കുന്നത്. ഇതുവരെ പങ്കുവെച്ച മറ്റു പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത് അച്ചടി പുസ്തകം അല്ല. ഇത് ഒരു ഒരു എബ്രായ-മലയാളം കൈയെഴുത്തുപ്രതിയാണ്. പുസ്തകത്തെപറ്റിയുള്ള മെറ്റാഡാറ്റയിൽ നിന്ന് മനസ്സിലാക്കിയ വിവരങ്ങൾ താഴെ.

പുസ്തകത്തിന്റെ വിവരം

  • പേര്: Pirḳe avot, Shir ha-shirim, Ekhah u-fiyuṭim, im targum maleyalami.
  • ഉള്ളടക്കം: Ethics of the Fathers, Lamentations, Song of Songs and liturgical poems, Hebrew text with Malayalam translation, phrase by phrase, in parallel columns
  • താളുകൾ: 226
  • വർഷം: ഏകദേശം 1892
  • രചയിതാവ്: Ḥaligoʾah, Eliyah Ḥayim
ഹീബ്രു-മലയാളം കൈയെഴുത്ത് പ്രതി - 1892
ഹീബ്രു-മലയാളം കൈയെഴുത്ത് പ്രതി – 1892

ഉള്ളടക്കം

ജൂതമതവുമായി ബന്ധപ്പെട്ട എബ്രായ കൃതികളുടെ മലയാളപരിഭാഷ ആണ് ഉള്ളടക്കം. മെറ്റാഡാറ്റയിൽ കൊടുത്തിരിക്കുന്നത് Ethics of the Fathers, Lamentations, Song of Songs and liturgical poems എന്നാണ്. ഇതിൽ വിലാപങ്ങൾ (Lamentations), ഉത്തമഗീതം (Song of Songs) എന്നിവ ബൈബിളിലെ പുസ്തകങ്ങൾ ആണല്ലോ. ഉള്ളടക്കത്തെ പറ്റി കൂടുതൽ വിശകലനം അറിവുള്ളവർ ചെയ്യുമല്ലോ

ഡൗൺലൊഡ്