1954 – വാണീവിലാസിനി – എട്ടാം പാഠപുസ്തകം

ആമുഖം

പാലക്കാട്ടെ The Educational Supplies Depot എന്ന സ്വതന്ത്രപ്രസാധകർ പ്രസിദ്ധീകരിച്ച എട്ടാം ക്ലാസ്സിലെ ഒരു മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വാണീവിലാസിനി – എട്ടാം പാഠപുസ്തകം
  •  സമാഹരിച്ചത്: എ. കെ. ഗുപ്തൻ
  • പ്രസിദ്ധീകരണ വർഷം: 1954
  • പതിപ്പ്: രണ്ടാം പതിപ്പ്
  • താളുകളുടെ എണ്ണം: 156
  • അച്ചടി: എ. ആർ. പി. പ്രസ്സ്, കുന്നം‌കുളം
1954 - വാണീവിലാസിനി - എട്ടാം പാഠപുസ്തകം
1954 – വാണീവിലാസിനി – എട്ടാം പാഠപുസ്തകം

പുസ്തക ഉള്ളടക്കം, കടപ്പാട്

അക്കാലത്ത് മലബാറിൽ ചിലയിടങ്ങളിൽ എങ്കിലും ഉപയോഗത്തിൽ ഇരുന്ന എട്ടാം ക്ലാസ്സ് മലയാളപാഠപുസ്തകം ആണിത്. ഗദ്യവും പദ്യവും അടങ്ങിയിരിക്കുന്നു. പദ്യങ്ങൾക്ക് പുറമെ മിക്ക ഗദ്യങ്ങൾക്കും പ്രത്യേക ലേഖകനെ രേഖപ്പെടുത്തി കാണുന്നതിനാൽ എ.കെ. ഗുപ്തൻ ഒരു എഡിറ്ററുടെ റോൾ ആയിരിക്കും നിർവ്വഹിച്ചത് എന്നു കരുതാം.

പാലക്കാട്ടെ സ്വതന്ത്രപ്രസാധകർ ആയ The Educational Supplies Depot ആണ് പുസ്തകത്തിന്റെ പ്രസാധകർ. പുസ്തകത്തിലെ ഉള്ളടക്കം സാമാഹരിച്ചത് പാലക്കാട് പി.എം.ജി. ഹൈസ്കൂൾ അദ്ധ്യാപകനായ എ.കെ. ഗുപ്തനും. പുസ്തകത്തിനു മദ്രാസ് ടെസ്റ്റ് ബുക്ക് കമ്മറ്റിയുടെ അംഗീകാരം ഉണ്ടെന്ന് തുടക്കത്തിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. വാണിവിലാസിനി എന്നത് പ്രസാധകരുടെ ബ്രാൻഡ് നെയിം ആയിരിക്കാം എന്ന് ഊഹിക്കുന്നു.

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്ത് ജനങ്ങൾക്ക് (പ്രത്യേകിച്ച് ഗവേഷകർക്ക്) എപ്പോഴും സൗജ്യന്യമായി ലഭ്യമായിക്കിയിക്കുണം എന്ന് ആഗ്രഹിക്കുന്ന (അജ്ഞാതയായി ഇരിക്കാൻ ആഗ്രഹിക്കുന്ന) ഒരു ടീച്ചറാണ്. അവരോടു കടപ്പാടുണ്ട്.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (14 MB)

1940 – ബാലപാഠം – ഏ.ആർ.പി. പ്രസ്സ് – കുന്നംകുളം

1940കളിലെ ഒരു മലയാളം പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. കുന്നംകുളത്തെ ഏ.ആർ.പി.പ്രസ്സ്  പ്രസിദ്ധീകരിച്ച ഏ.ആർ.പി. ബാലപാഠം എന്ന പുസ്തകം ആണിത്.

 

1940 ഏ ആർ പി
1940 ഏ ആർ പി

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പുസ്തകത്തിന്റെ കവർ പേജിൽ ഒന്നാം ക്ലാസ്സ് പാഠപുസ്തകം എന്ന് എഴുതിയിട്ടുണ്ടെങ്കിലും ഇത് ഒരു ഔദ്യോഗിക പാഠപുസ്തകം ആണെന്ന് തോന്നുന്നില്ല. മാത്രമല്ല ഉള്ളടക്കം അല്പം കഠിനമായി തോന്നുന്നു. അതിനാൽ ഇത് മലയാളം പഠിക്കാനായി ഏ.ആർ.പി. പ്രസ്സ് സ്വന്തമായി ഇറക്കിയ പുസ്തകം ആണെന്ന് തോന്നുന്നു. (ഇക്കാലത്ത് ഡി.സി. ബുക്സ് അടക്കം പല പ്രസാധകരും ആ വിധത്തിൽ പാഠപുസ്തകങ്ങൾ ഇറക്കുന്നൂണ്ടല്ലോ.)

ഈ പുസ്തകത്തിൽ പരമ്പരാഗത ശൈലിയിൽ അ, ആ, ഇ, ഈ എന്നീ രീതിയിലാണ് പാഠങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ അക്ഷരപഠനത്തിന്നു വേറൊരു നവീനശൈലിയും ഉണ്ടെന്ന് പറഞ്ഞ് ആ നവീനശൈലിയുടെ രീതി രണ്ടാം താളിൽ തന്നെ കൊടുത്തിട്ടൂണ്ട്.

അക്ഷരപാഠങ്ങൾക്ക് ശേഷം ചെറിയ ഗദ്യപാഠങ്ങളും ചെറിയ പദ്യപാഠങ്ങളും കാണാം. ഏറ്റവും അവസാനതാളിൽ ഇംഗ്ലീഷ് അക്ഷരമാലയും കാണാം.

ഈ പുസ്തകത്തിന്നു വേറൊരു പ്രാധാന്യം കൂടെ ഉണ്ട്. ഡിജിറ്റൈസ് ചെയ്ത് കിട്ടിയ ഈ കോപ്പി വന്നിരിക്കുന്നത് ശ്രീലങ്കയിൽ നിന്നാണ്. കവർ പേജിൽ ഉള്ള സീലിൽ അശോക ബുക്ക് ഡിപ്പൊ, മറസാന, കൊളമ്പ് എന്നു കാണാം. ഇത് ഇപ്പോഴത്തെ Maradana (https://en.wikipedia.org/wiki/Maradana) എന്ന സ്ഥലം ആണെന്ന് ഞാൻ ഊഹിക്കുന്നു. (സ്റ്റാബ് സീൽ ഉണ്ടാക്കിയപ്പോൾ ഡയ്ക്ക് പകരം സ ഉപയോഗിച്ചതാകാം)  ഏതോ ശ്രീലങ്കൻ മലയാളിയുടെ ശെഖരത്തിൽ നിന്ന് വന്നതാവാം ഈ കോപ്പി.

ഏ.ആർ.പി. പ്രസ്സിൽ നിന്നുള്ള വേറെയും പുസ്തകങ്ങൾ നമുക്ക് മുൻപ് കിട്ടിയിട്ടൂണ്ട്. ആ ശേഖരത്തിലേക്ക് ഒരെണ്ണം കൂടി ആയി.

ഡൗൺലോഡ് വിവരങ്ങൾ

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ഏ.ആർ.പി. ബാലപാഠം
  • താളുകളുടെ എണ്ണം: ഏകദേശം 36
  • പ്രസിദ്ധീകരണ വർഷം:പ്രസിദ്ധീകരണ വർഷം കൃത്യമായി അറിയില്ല. വിവിധ സൂചനകൾ വെച്ച് 1940കൾ ആണെന്ന് ഊഹിക്കുന്നു.
  • പ്രസ്സ്: ഏ.ആർ.പി. പ്രസ്സ്, കുന്നംകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1950-എ.ആർ.പി. ഔഷധശാല കുന്നംകുളം

ആമുഖം

വളരെ അവിചാരിതമായി കൈയ്യിൽ വന്നു പെട്ട ഒരു പുസ്തകത്തിന്റെ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഒരു സമാന്തരപ്രസിദ്ധീകരണം എന്നു പറയാവുന്ന ഒന്നാണ് ഇത്. അതിനാൽ തന്നെ ഇത്തരം പുസ്തകങ്ങൾ ശേഖരിക്കപ്പെടാനും കാറ്റലോഗ് ചെയ്യപ്പെടാനും ഒക്കെയുള്ള സാദ്ധ്യത വളരെ വിരളമാണ്.  പക്ഷെ ഈ പുസ്തകവും  ഇതിന്റെ പ്രസിദ്ധീകരണകാലഘത്തെ അടയാളപ്പെടുത്തുന്നതാണ്.

ഇത് ഒരു കൊച്ചുപുസ്തകമാണ് (ചെറിയ കൈപ്പുസ്തകം എന്ന അർത്ഥത്തിൽ 🙂 ). കുന്നംകുളത്തെ എ.ആർ.പി. ഔഷധശാലയുടെ വക ആയുർവ്വേദമരുന്നുകളുടെ ഡോക്കുമെന്റേഷനാണ് ഈ കൈപ്പുസ്തകത്തിന്റെ ഉള്ളടക്കം.

പുസ്തകത്തിന്റെ വിവരം

  • പേര്: എ.ആർ.പി. ഔഷധശാല, കുന്നംകുളം എന്നു മാത്രമാണ് കവർപേജിൽ കൊടുത്തിരിക്കുന്നത്. (മറ്റു യാതൊരു വിധത്തിലുള്ള തലക്കെട്ടും ഇല്ല. പക്ഷെ ഉള്ളടക്കം വിവിധ എ.ആർ.പി. ഔഷധശാലയുടെ ആയുർവ്വേദമരുന്നുകളുടെ വിശദാംശങ്ങൾ ആണ്. )
  • താളുകൾ: 85
  • രചയിതാവ്: അജ്ഞാതം.
  • പ്രസ്സ്: എ.ആർ.പി. പ്രസ്സ്, കുന്നംകുളം
  • പ്രസിദ്ധീകരണ വർഷം: 1950 (പ്രസിദ്ധീകരണവർഷം 1950 ആണെന്ന് കവർപേജിൽ കൊടുത്തിരിക്കുന്ന 1125 എന്ന മലയാളവർഷ അക്കത്തിൽ നിന്ന് ഊഹിക്കുന്നു)
1950-എ.ആർ.പി. ഔഷധശാല കുന്നംകുളം
1950-എ.ആർ.പി. ഔഷധശാല കുന്നംകുളം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

മുകളിൽ സൂചിപ്പിച്ച പോലെ കുന്നംകുളത്തെ എ.ആർ.പി. ഔഷധശാലയുടെ വിവിധ ആയുർവ്വേദമരുന്നുകളുടെ വിശദാംശങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. അവർക്ക് എ.ആർ.പി. പ്രസ്സ് എന്ന പേരിൽ കുന്നംകുളത്ത് ഒരു പ്രസ്സ് ഉണ്ടായിരുന്നു. അവിടാണ് പുസ്തകം അച്ചടിച്ചത് (ഈ രണ്ടു സ്ഥാപനങ്ങളും ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല). പുസ്തകത്തിന്റെ അവസാനം എ.ആർ.പി. പ്രസ്സിന്റെ വിവിധ പുസ്തകങ്ങളെ (ഉദാ: സ്വപ്നനിഘണ്ടു, ഗൗളിശാസ്ത്രം) കുറിച്ചുള്ള പരസ്യങ്ങളും കാണാം. പിറകിലത്തെ കവർപേജിൽ എ.ആർ.പി. ഔഷധശാലയുടെ വിസർപ്പനെണ്ണ എന്ന ഔഷധം സേവിക്കുന്നതിനു മുൻപും ശേഷമുള്ള ഒരു ചിത്രവും കൊടുത്തിട്ടുണ്ട്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങളിലേക്കു പോവാൻ എനിക്കു അറിവില്ല. അതു ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ