Category Archives: ഹെർമ്മൻ ഗുണ്ടർട്ട്

1860 – പവിത്രചരിത്രം

ആമുഖം കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം ഇന്നു ഒരു പ്രത്യേക പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ കൂടെ പങ്കു വെക്കുകയാണ്. പല വിധ കാരണങ്ങൾ കൊണ്ട് ഈ പുസ്തകവും അതിന്റെ ഡിജിറ്റൈസേഷനും എനിക്ക് വ്യക്തിപരമായി സന്തോഷവും സങ്കടവും സമ്മാനിച്ചു. പുസ്തകത്തിന്റെ വിവരം പേര്: പവിത്രചരിത്രം താളുകൾ: 466 രചയിതാവ്: (ഹെർമ്മൻ ഗുണ്ടർട്ട്? ആയിരിക്കാം എന്നു കരുതുന്നു.) 1874ലെ ഒരു ബാസൽ … Continue reading

Posted in കല്ലച്ച്, ബാസൽ മിഷൻ, ബാസൽ മിഷൻ പ്രസ്സ്, ലിത്തോഗ്രഫി, ഹെർമ്മൻ ഗുണ്ടർട്ട് | Leave a comment

1898 – ക്രിസ്തീയ ഗീതങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട് – ബാസൽ മിഷൻ

ആമുഖം ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത് ഹെർമ്മൻ ഗുണ്ടർട്ടുമായി ബന്ധമുള്ള ഒരു ബാസൽ മിഷൻ പുസ്തകമാണ്. പുസ്തകത്തിന്റെ വിവരം പേര്: ക്രിസ്തീയ ഗീതങ്ങൾ, Malayalam Hymn Book പതിപ്പ്: എഴാം പതിപ്പ് താളുകൾ: 358 രചയിതാവ്: ഒരു സംഘം രചയിതാക്കൾ പ്രസിദ്ധീകരണ വർഷം: 1898 പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം   ഉള്ളടക്കം മലയാളത്തിലുള്ള ക്രിസ്തീയ കീർത്തനങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിലെ … Continue reading

Posted in ബാസൽ മിഷൻ പ്രസ്സ്, ഹെർമ്മൻ ഗുണ്ടർട്ട് | 1 Comment

ഹെർമ്മൻ ഗുണ്ടർട്ട് ബൈബിൾ – പുതിയ നിയമത്തിലെ ലേഖനങ്ങൾ -1852

ഹെർമ്മൻ ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷകൾ രണ്ടെണ്ണം നമ്മൾ ഇതിനകം കണ്ടു. സുവിശേഷ കഥകൾ – ഗുണ്ടർട്ട് – 1847 ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷ (പുതിയ നിയമം-സമ്പൂർണ്ണം) – 1868 എന്നിവയാണ് അവ. ഇതിൽ സുവിശേഷകഥകൾ പുതിയ നിയമത്തിലെ 4 സുവിശേഷപുസ്തകങ്ങളിലെ തിരഞ്ഞെടുത്ത കഥകൾ ആണെന്ന് നമ്മൾ കണ്ടതാണല്ലോ .  ഇനി അതിന്റെ തുടർച്ചയായി  ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷയുടെ വേറൊരു സ്കാൻ … Continue reading

Posted in മലയാളം ബൈബിൾ, ഹെർമ്മൻ ഗുണ്ടർട്ട് | 1 Comment

സത്യവേദപുസ്തകം – 1910

കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് ഒരു പ്രത്യേക പുസ്തകത്തിന്റെ സ്കാൻ കൂടെ പരിചയപ്പെടുത്തുകയാണ്. ആമുഖം പുസ്തകത്തിന്റെ പേര്. സത്യവേദപുസ്തകം. ഏറ്റവും ലളിതമായി പറഞ്ഞാൽ ബൈബിളിന്റെ മലയാളപരിഭാഷ. 1910ൽ പുറത്തിറങ്ങിയ പതിപ്പും അതിനാൽ പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്തതുമായ പതിപ്പിന്റെ സ്കാനാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.  സത്യവേദപുസ്തകം ഇപ്പൊഴും പ്രതിവർഷം ആയിരക്കണക്കിനു കോപ്പി വിറ്റഴിയുന്ന ഗ്രന്ഥമാണ്. ഏറ്റവും പുതിയ … Continue reading

Posted in Benjamin Bailey, Malayalam Public Domain Books, മലയാളം ബൈബിൾ, മലയാളം വിക്കിഗ്രന്ഥശാല, ഹെർമ്മൻ ഗുണ്ടർട്ട് | 2 Comments

1896 – ഗുണ്ടർത്ത് പണ്ഡിതരുടെ ജീവചരിത്രം-1896

ചന്ദ്രക്കല ഉത്ഭവവും പ്രയോഗവും എന്ന പ്രബന്ധത്തിനു ആവശ്യമായ അവലംബമായി ഞങ്ങൾ നിരവധി അച്ചടിപുസ്തകങ്ങളും കൈയെഴുത്ത് രേഖകളും ഉപയോഗപ്പെടുത്തിയിരുന്നു. അതിൽ മിക്കവാറും ഒക്കെ ഇതിനകം തന്നെ പബ്ലിക്കായി നെറ്റിൽ ലഭ്യമാണ്. എന്നാൽ  പബ്ലിക്കായി നെറ്റിൽ ലഭ്യമല്ലാത്ത കുറച്ച് സംഗതികളും ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇങ്ങനെ ലഭിച്ച പുസ്തകങ്ങളുടെ സ്കാനുകളിൽ പൂർണ്ണമായി ലഭ്യമായ പുസ്തകങ്ങൾ ഞങ്ങൾ എല്ലാവർക്കുമായി ലഭ്യമാക്കുകയാണ്. (ചില … Continue reading

Posted in പൊതുസഞ്ചയ പുസ്തകങ്ങൾ, ബാസൽ മിഷൻ പ്രസ്സ്, ഹെർമ്മൻ ഗുണ്ടർട്ട് | Leave a comment

പഴഞ്ചൊൽ മാല – ഹെർമ്മൻ ഗുണ്ടർട്ട് – 1845

ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യാൻ “Gundert legacy – a digitization  project of the University of Tuebingen”എന്ന പേരിൽ ഒരു പദ്ധതി താമസിയാതെ തുടങ്ങും എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. ആ ശേഖരത്തിലുള്ള “ഒരആയിരം പഴഞ്ചൊൽ” “പഴഞ്ചൊൽ മാല” എന്നീ പുസ്തകങ്ങളുടെ സ്കാനുകൾ ഹൈക്കെ മോസർ പദ്ധതിയെ കുറിച്ചുള്ള … Continue reading

Posted in ട്യൂബിങ്ങൻ സർവ്വകലാശാല ഗുണ്ടർട്ട് ശേഖരം, ബാസൽ മിഷൻ പ്രസ്സ്, ഹെർമ്മൻ ഗുണ്ടർട്ട് | Leave a comment

ഒരആയിരം പഴഞ്ചൊൽ

ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യാൻ “Gundert legacy – a digitization  project of the University of Tuebingen”എന്ന പേരിൽ ഒരു പദ്ധതി താമസിയാതെ തുടങ്ങും എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. ആ ശേഖരത്തിലുള്ള “ഒരആയിരം പഴഞ്ചൊൽ” “പഴഞ്ചൊൽ മാല” എന്നീ പുസ്തകങ്ങളുടെ സ്കാനുകൾ ഹൈക്കെ മോസർ പദ്ധതിയെ കുറിച്ചുള്ള … Continue reading

Posted in ട്യൂബിങ്ങൻ സർവ്വകലാശാല ഗുണ്ടർട്ട് ശേഖരം, ബാസൽ മിഷൻ പ്രസ്സ്, ഹെർമ്മൻ ഗുണ്ടർട്ട് | 1 Comment

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിന്റെ ഡിജിറ്റൽ സ്കാനുകൾ പൊതുജനങ്ങൾക്ക്

പൊതുസഞ്ചയകൃതികളുടെ ഡിജിറ്റൽ പതിപ്പ് – വിദേശസർവ്വകലാശാലകളുടെ സഹായഹസ്തം പഴയ മലയാളപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ തേടിയുള്ള അന്വേഷണമാണ് പല വളരെ പഴയ മലയാളപുസ്തകങ്ങളുടെയും ഡിജിറ്റൽ സ്കാനുകൾ വിവിധ രാജ്യങ്ങളിലെ ഡിജിറ്റൽ ലൈബ്രറികളിൽ നിന്ന്  കണ്ടെടുത്ത് അത് വിക്കിമീഡിയ കോമൺസിലും, ആർക്കൈവ്.ഓർഗിലൂടെയും അപ്‌ലോഡ് ചെയ്ത്  അത് ബ്ലൊഗിലൂടെ (http://shijualex.in/) എല്ലാവരുമായും പങ്ക് വെച്ചത്. ഈ വിധത്തിൽ വിവിധ വിദേശ സർവ്വകലാശാലകളുടെ … Continue reading

Posted in പൊതുസഞ്ചയ പുസ്തകങ്ങൾ, ബാസൽ മിഷൻ, ഹെർമ്മൻ ഗുണ്ടർട്ട് | 4 Comments

1847 – സുവിശേഷ കഥകൾ – ഹെർമ്മൻ ഗുണ്ടർട്ട്

കല്ലച്ചിൽ (ലിത്തോഗ്രഫി) അച്ചടിച്ച 2 പുസ്തകങ്ങൾ (ഒന്ന് 1843ൽ അച്ചടിച്ചതും, വേറൊന്ന് 1868-ൽ അച്ചടിച്ചതും) നമ്മൾ ഇതിനകം പരിചയപ്പെട്ടു. ഇപ്രാവശ്യം നമ്മൾ പരിചയപ്പെടുന്നത് 1847-ൽ കല്ലച്ചിൽ അടിച്ച ഒരു പുസ്തകമാണ്. പുസ്തകത്തിന്റെ പേര്: സുവിശേഷ കഥകൾ അച്ചടിച്ച വർഷം: 1847 പ്രസാധനം: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി രചയിതാവ്: ഗുണ്ടർട്ട് ആയിരിക്കണം കൈയ്യഴുത്ത് അതേ പോലെ … Continue reading

Posted in Lithography, ബാസൽ മിഷൻ പ്രസ്സ്, ഹെർമ്മൻ ഗുണ്ടർട്ട് | 6 Comments

ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷ (പുതിയ നിയമം-സമ്പൂർണ്ണം) – 1868

ഇതു വരെ നമ്മൾ പരിചയപ്പെട്ട ഗുണ്ടർട്ട് കൃതികൾ നിഘണ്ടുവും ഗുണ്ടർട്ട് ഭാഗികമായി പങ്കാളിയായ കാറ്റിസം ഓഫ് മലയാളം ഗ്രാമ്മറും ആണ്. എന്നാൽ ഗുണ്ടർട്ടിന്റെ സംഭാവന നിഘണ്ടുവിലും മലയാളവ്യാകരണത്തിലും ഒതുങ്ങുന്നില്ല. ഗുണ്ടർട്ട് ഒരു മിഷണറി ആയതിനാൽ സ്വാഭാവികമായും ബൈബിളിന്റെ മലയാളപരിഭാഷയും അദ്ദേഹത്തിന്റെ സവിശേഷ താല്പര്യമുള്ള വിഷയം ആയിരുന്നു. ആ വിധത്തിൽ അദ്ദേഹം പരിഭാഷ നിർവ്വഹിച്ച് 1868-ൽ പുറത്തിറങ്ങിയ  … Continue reading

Posted in ബാസൽ മിഷൻ പ്രസ്സ്, ഹെർമ്മൻ ഗുണ്ടർട്ട് | 3 Comments