Category Archives: പൊതുസഞ്ചയ പുസ്തകങ്ങൾ

1896 – ഗുണ്ടർത്ത് പണ്ഡിതരുടെ ജീവചരിത്രം-1896

ചന്ദ്രക്കല ഉത്ഭവവും പ്രയോഗവും എന്ന പ്രബന്ധത്തിനു ആവശ്യമായ അവലംബമായി ഞങ്ങൾ നിരവധി അച്ചടിപുസ്തകങ്ങളും കൈയെഴുത്ത് രേഖകളും ഉപയോഗപ്പെടുത്തിയിരുന്നു. അതിൽ മിക്കവാറും ഒക്കെ ഇതിനകം തന്നെ പബ്ലിക്കായി നെറ്റിൽ ലഭ്യമാണ്. എന്നാൽ  പബ്ലിക്കായി നെറ്റിൽ ലഭ്യമല്ലാത്ത കുറച്ച് സംഗതികളും ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇങ്ങനെ ലഭിച്ച പുസ്തകങ്ങളുടെ സ്കാനുകളിൽ പൂർണ്ണമായി ലഭ്യമായ പുസ്തകങ്ങൾ ഞങ്ങൾ എല്ലാവർക്കുമായി ലഭ്യമാക്കുകയാണ്. (ചില … Continue reading

Posted in പൊതുസഞ്ചയ പുസ്തകങ്ങൾ, ബാസൽ മിഷൻ പ്രസ്സ്, ഹെർമ്മൻ ഗുണ്ടർട്ട് | Leave a comment

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിന്റെ ഡിജിറ്റൽ സ്കാനുകൾ പൊതുജനങ്ങൾക്ക്

പൊതുസഞ്ചയകൃതികളുടെ ഡിജിറ്റൽ പതിപ്പ് – വിദേശസർവ്വകലാശാലകളുടെ സഹായഹസ്തം പഴയ മലയാളപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ തേടിയുള്ള അന്വേഷണമാണ് പല വളരെ പഴയ മലയാളപുസ്തകങ്ങളുടെയും ഡിജിറ്റൽ സ്കാനുകൾ വിവിധ രാജ്യങ്ങളിലെ ഡിജിറ്റൽ ലൈബ്രറികളിൽ നിന്ന്  കണ്ടെടുത്ത് അത് വിക്കിമീഡിയ കോമൺസിലും, ആർക്കൈവ്.ഓർഗിലൂടെയും അപ്‌ലോഡ് ചെയ്ത്  അത് ബ്ലൊഗിലൂടെ (http://shijualex.in/) എല്ലാവരുമായും പങ്ക് വെച്ചത്. ഈ വിധത്തിൽ വിവിധ വിദേശ സർവ്വകലാശാലകളുടെ … Continue reading

Posted in പൊതുസഞ്ചയ പുസ്തകങ്ങൾ, ബാസൽ മിഷൻ, ഹെർമ്മൻ ഗുണ്ടർട്ട് | 2 Comments

മലയാളലിപിയുടെ എഴുത്തിന്റെ/അച്ചടിയുടെ ചരിത്രത്തിലെ ചില ആദ്യ സംഗതികൾ

നമുക്ക് ഇതു വരെ ലഭിച്ച മലയാള പുസ്തകങ്ങളുടെ സ്കാനുകളും, മലയാള അച്ചടിയെ കുറിച്ച് പരാമർശിക്കുന്ന വിവിധ പുസ്തകങ്ങളും, കൈയ്യെഴുത്ത് പ്രതികളുടെ സ്കാനുകളും (പൊതുജനങ്ങൾക്ക് നേരിട്ട് തെളിവ് ലഭ്യമാകുന്ന) അടിസ്ഥാനമാക്കി മലയാളം എഴുത്തിന്റെ/അച്ചടിയുടെ  ചരിത്രത്തിലെ  ചില ആദ്യ സംഗതികളെ ക്രോഡീകരിക്കാൻ ഉള്ള ശ്രമം ആണിത്. കൂടുതൽ സ്കാനുകൾ കിട്ടുന്നതിനു അനുസരിച്ച് ഈ വിവരങ്ങൾ പുതുക്കണം എന്ന് കരുതുന്നു. മലയാളലിപിയുമായി … Continue reading

Posted in പൊതുസഞ്ചയ പുസ്തകങ്ങൾ | 3 Comments

1843 – മലയാളത്തിലുള്ള കാറ്റിസം – ബാസൽ മിഷൻ പ്രസ്സ്

ഏതെങ്കിലും ഒരു പ്രത്യേക ത്വത്ത്വം (പൊതുവെ മതതത്ത്വങ്ങൾ) അഭ്യസിപ്പിക്കാൻ വേണ്ടിയുള്ള ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ എന്നാണ് കാറ്റിസം എന്ന വാക്കിന്റെ അർത്ഥം. മതപ്രചരണത്തിനായി മിഷണറിമാരാണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. മിക്ക ഇന്ത്യൻ ഭാഷകളിലേയും ആദ്യകാല അച്ചടി കൃതികൾ കാറ്റിസം ആയിരുന്നു. കാരണം പ്രിന്റിങ്ങിനും ലിപി മാനകീകരണത്തിനും ഒക്കെ മുൻകൈ എടുത്തത് മിഷണറിമാർ ആയിരുന്നല്ലോ. ഇതൊക്കെ ചെയ്യുന്നതിലുള്ള … Continue reading

Posted in പൊതുസഞ്ചയ പുസ്തകങ്ങൾ, ബാസൽ മിഷൻ പ്രസ്സ്, ഹെർമ്മൻ ഗുണ്ടർട്ട് | 3 Comments

കെരളൊല്പത്തിയും കേരളോല്പത്തിയും

കേരളത്തിന്റെ പ്രാചീനചരിത്രമെന്നോണം ധാരാളം ഐതിഹ്യങ്ങളും കേട്ടുകേൾവികളും ഉൾച്ചേർത്തു് വിവരിക്കുന്ന ഒരു പ്രാചീനഗ്രന്ഥമാണു് കേരളോല്പത്തി എന്നാണ് മലയാളം വിക്കിപീഡിയ കേരളോല്പത്തി എന്ന ഗ്രന്ഥത്തിനു നൽകുന്ന നിർവ്വചനം.  ഒരു പ്രാചീന ഗ്രന്ഥം എന്നതിനു ഒപ്പം തന്നെ മലയാളം അച്ചടിയുടേയും മലയാളലിപി പരിണാമത്തിന്റെയും ഒക്കെ ഭാഗമാകാനും ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. ഗുണ്ടർട്ട് ആണല്ലോ ഈ കൃതി ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. … Continue reading

Posted in Lithography, Malayalam Public Domain Books, പൊതുസഞ്ചയ പുസ്തകങ്ങൾ, ഹെർമ്മൻ ഗുണ്ടർട്ട് | 8 Comments

Malayalam public domain books – പൊതുസഞ്ചയത്തിലുള്ള മലയാളപുസ്തകങ്ങൾ

മലയാളഭാഷയിലെ (അല്ലെങ്കിൽ മലയാളഭാഷ/മലയാള ലിപിയെ കുറിച്ച് മറ്റ് ഭാഷകളിൽ രചിക്കപ്പെട്ട) പൊതുസഞ്ചയത്തിൽ ഉള്ള കൃതികളുടെ സ്കാനുകൾ ഡൗൺലോഡ് ചെയ്യാനുള്ള കണ്ണികളും അനുബന്ധവിവരങ്ങളും ക്രോഡീകരിക്കാനായി ഒരു താൾ ഉണ്ടാക്കിയിരിക്കുന്നു. അത് കാണാനായി http://shijualex.in/list-of-malayalam-public-domain-books/ എന്ന ഈ കണ്ണി സന്ദർശിക്കുക. ഈ പട്ടികകൾ നിരന്തരമായി പുതുക്കികൊണ്ടിരിക്കും. I have created a page which has a set … Continue reading

Posted in Malayalam Public Domain Books, പൊതുസഞ്ചയ പുസ്തകങ്ങൾ, മലയാളം | Tagged , | Leave a comment

ഗുണ്ടർട്ടിന്റെ നിഘണ്ടുക്കളും അനുബന്ധ പ്രസിദ്ധീകരണങ്ങളും

ബെഞ്ചമിൻ ബെയിലിയുടെ നിഘണ്ടുക്കളുടെ സ്കാനുകൾ (മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം) നമ്മൾ കുറച്ച് നാളുകൾക്ക് മുൻപ് പരിചയപ്പെട്ടു. ബെയിലിയെ പോലെതന്നെ മലയാളഭാഷയ്ക്കും ലിപിയ്ക്കും വളരെ സംഭാവനകൾ നൽകിയ വേറൊരു വിദേശി ആണല്ലോ ഹെർമ്മൻ ഗുണ്ടർട്ട്. ഗുണ്ടർട്ടിന്റേതായി കുറച്ച് മലയാളകൃതികൾ ഉണ്ടെങ്കിലും ഇതു വരെ നമുക്ക് സ്കാനുകൾ ലഭ്യമായിരിക്കുന്നത് ഗുണ്ടർട്ട് സമാഹരിച്ച് പുറത്തിറക്കിയ കേരളോല്പത്തി എന്ന പുസ്തകത്തിനും പിന്നെ നിഘണ്ടുക്കൾക്കും … Continue reading

Posted in നിഘണ്ടു, പൊതുസഞ്ചയ പുസ്തകങ്ങൾ, ഹെർമ്മൻ ഗുണ്ടർട്ട് | 2 Comments

Malayalam Selections with Translations, Grammatical Analyses, and Vocabulary – 1851

Malayalam Selections with Translations, Grammatical Analyses, and Vocabulary എന്ന പുസ്തകം പരിചയപ്പെടുത്തുന്നു. പുസ്തകത്തിന്റെ രചന A.J. Arbuthnot. ഇദ്ദേഹം മദ്രാസ് സർക്കാരിന്റെ ഔദ്യോഗിക മലയാളം പരിഭാഷകനായി ജോലി ചെയ്യുക ആയിരുന്നെന്ന് കാണുന്നു. ഈ പുസ്തകത്തിലെ ഉള്ളടക്കം നാലായി തിരിച്ചിരിക്കുന്നു. മലയാളം കഥകളും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും. കഥയുടെ പരിഭാഷയ്ക്ക് ശേഷം അതിന്റെ താഴെ … Continue reading

Posted in ജോസഫ് പീറ്റ്, പൊതുസഞ്ചയ പുസ്തകങ്ങൾ, മലയാളം | Leave a comment

The Malayalam Reader, A selection of Original Papers – 1856

1856-ൽ അച്ചടിച്ച ഒരു പുസ്തകം The Malayalam Reader, A selection of Original Papers എന്നാണ് പുസ്തകത്തിന്റെ പേരു്. കേരളത്തിൽ വിവിധ താലൂക്കളിലെ സർക്കാർ ഉത്തരവുകളും കോടതി വ്യവഹാരങ്ങളുടെ വിവരണങ്ങളും ഒക്കെ അതേ പോലെ അച്ചടിച്ചിരിക്കുക ആണെന്നാണ് കാണുന്നത്. അക്കാലത്തെ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം മനസ്സിക്കാൻ ഇതിലെ ലേഖനങ്ങൾ സഹായിക്കും. ഒപ്പം ഇപ്പോൾ ഉപയോഗത്തിലില്ല്ലാത്ത … Continue reading

Posted in പൊതുസഞ്ചയ പുസ്തകങ്ങൾ, മലയാളം, സി.എം.എസ്. | 2 Comments

മലയാള പൊതുസഞ്ചയ കൃതികളുടെ ഡിജിറ്റൽ പതിപ്പ് – കേരളത്തിലെ സ്ഥിതി

വിഷയത്തെ സംബന്ധിച്ച് അതിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്ന ഒരു പേപ്പർ സുനിലുമായി ചേർന്ന് എഴുതിയത് ഇവിടെ കാണാം. http://shijualex.in/malayalam_public_domain_documents_digitization/

Posted in പൊതുസഞ്ചയ പുസ്തകങ്ങൾ | Tagged | Leave a comment