ബ്രഹ്മാണ്ഡം – ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം – കൈയെഴുത്തുപ്രതി

ആമുഖം

ബ്രഹ്മാണ്ഡപുരാണത്തെ പറ്റി ഗുണ്ടർട്ട് എഴുതിയ കുറിപ്പുകൾ അടങ്ങിയ നോട്ടുപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 52-മത്തെ പൊതുസഞ്ചയ രേഖയും 20-മത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ബ്രഹ്മാണ്ഡം ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം  
  • താളുകളുടെ എണ്ണം: ഏകദേശം 27
  • എഴുതപ്പെട്ട കാലഘട്ടം: 1840-1870 
MaI864_06
MaI864_06

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ബ്രഹ്മാണ്ഡപുരാണത്തെ പറ്റി ഗുണ്ടർട്ട്  എഴുതിയ കുറിപ്പുകൾ ആണ് ഈ കൈയെഴുത്ത്  പ്രതിയുടെ പ്രധാന ഉള്ളടക്കം. അത് പേജ് 15 തൊട്ട് 25 വരെ കാണാം. 6 മത്തെ പേജിൽ സർക്കാർ ഉദ്യോഗങ്ങളുടെ പേരും, തിരുവനന്തപുരം തൊട്ട് പറവൂർ വരെയുള്ള സ്ഥലനാമങ്ങളും എഴുതിയതായി കാണുന്നു. 7 മത്തെ താളിൽ തമിഴിലുള്ള ഒരു കുറിപ്പ് മലയാള ലിപിയിൽ എഴുതിയിരിക്കുന്നതായി കാണുന്നു. അതിൽ ഇടയ്ക്ക് തമിഴിൽ എഴുതിയത് വെട്ടി മലയാളലിപിയിൽ എഴുതിയിട്ടൂണ്ട്. ഇത്രയും താളുകൾ ഒഴിച്ചു നിർത്തിയാൽ ബാക്കിയുള്ള താളുകൾ ശൂന്യമാണ്. 27 പേജിൽ ഏതാണ്ട് 15 താളുകളിൽ ആണ് ഉള്ളടക്കം കാണുന്നത്.

ഈ കൈയെഴുത്ത് രേഖയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വിവരങ്ങൾ ഒന്നും എനിക്കറിയില്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Comments

comments

Comments are closed.