ബാലമിത്രം – ഒരു ബാലകീയ മാസിക – 1941ഡിസംബർ

ആമുഖം

1941ലെ പ്രസിദ്ധീകരണം ആയതിനാൽ പിന്നീട് ചെയ്യാനായി മാറ്റി വെച്ച ഒരു കൃതിയാണ് ബാലമിത്രം. എങ്കിലും ഈ കൃതി ഇപ്പോൾ പെട്ടെന്ന് ഡിജിറ്റൈസ് ചെയ്തത് ഡിജിറ്റൈസിങ് സഹകാരിയായ ബൈജു രാമകൃഷ്ണന്റെ താല്പര്യത്താലാണ്.  ഡിജിറ്റൈസ് ചെയ്യാനായി ഞങ്ങളുടെ കൈയ്യിൽ കിട്ടിയത് ഈ പ്രസിദ്ധീകരണത്തിന്റെ വിവിധ പതിപ്പുകൾ കൂട്ടി ചേർത്ത് ബൈന്റ് ചെയ്ത ഒരു വലിയ പുസ്തകമാണ്. അതിലെ ഒരു പതിപ്പ് മാത്രമാണ് ഇപ്പോൾ പുറത്ത് വിടുന്നത്. ബാക്കിയുള്ളവ പുറകാലേ വിടാം എന്ന് കരുതുന്നു.

പുസ്തകത്തിന്റെ വിവരം

പേര്: ബാലമിത്രം
പതിപ്പ്: 1941 ഡിസംബർ പതിപ്പ്
താളുകൾ: 28
പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം

ബാലമിത്രം-1941-ഡിസംബർ പതിപ്പ്

ബാലമിത്രം-1941-ഡിസംബർ പതിപ്പ്

ഉള്ളടക്കം

ബാലമിത്രം എന്ന പ്രസിദ്ധീകരണത്തിന്റെ പ്രസിദ്ധീകരണ ചരിത്രം വിക്കിപീഡിയയിലും മറ്റും തിരഞ്ഞു എങ്കിലും കണ്ടില്ല. പേരു സൂചിപ്പിക്കുന്നത് പോലെ ഇതൊരു ബാല പ്രസിദ്ധീകരണം ആണ്. മലയാളത്തിലെ ആദ്യകാല ബാലമാസികകളിൽ ഒന്ന് എന്ന് പറയാം.  അതിന്റെ 1941 ഡിസംബർ ലക്കത്തിന്റെ സ്കാൻ ആണ് ഇവിടെ പങ്കു വെക്കുന്നത്. CMSന്റെ ബാലപ്രസിദ്ധീകരണമായ Treasure Chestന്റെ മലയാളം പതിപ്പാണ് ഇതെന്ന് രണ്ടാമത്തെ താളിൽ നിന്ന് മനസ്സിലാക്കാം. ഒരു കോപ്പിക്ക് എത്ര വില എന്നു കാണിച്ചിട്ടില്ല. എന്നാൽ ഒരു വർഷത്തേക്ക് ഒരു രൂപ ആണ് വിലയെന്ന് രണ്ടാമത്തെ താളിൽ കൊടുത്തിട്ടൂണ്ട്.

ഉള്ളടക്കത്തിൽ വിവിധ വിഷയങ്ങളിൽ ഉള്ള ചെറു ലേഖനങ്ങൾ കാണുന്നു. പ്രമുഖവ്യക്തികളുടെ ജീവചരിത്രം, കഥകൾ, ഭൂമിശാസ്ത്രലേഖനങ്ങൾ, കൊച്ചുകുഞ്ഞിനെ വായിച്ചു കേൾപ്പിക്കാനുള്ള കഥ തുടങ്ങി വിവിധ തരത്തിലുള്ള ലെഖനങ്ങൾ ഇതിൽ കാണാം. കഞ്ചാവുചെടിയെ കുറിച്ച് വിശദമായ ഒരു ലെഖനം കണ്ടത് കൗതുകമായി തോന്നി.

ബാലമിത്രം-1941-ഡിസംബർ - പേജ് 14

ബാലമിത്രം-1941-ഡിസംബർ – പേജ് 14

ഡൗൺലോഡ്

1941ലെ കൃതി ആയതിനാൽ ഇത് ആർക്കൈവ്.ഓർഗിൽ അപ്‌ലോഡ് ചെയ്യാൻ നിർവ്വാഹമില്ല. പകരം സംവിധാനങ്ങൾ ഒരുക്കാൻ സഹായിക്കുന്നത് രാജെഷ് ഒടയഞ്ചാൽ ആയിരുന്നു. സൈറ്റുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക കാര്യങ്ങളും കൈകാര്യം ചെയ്യുന്ന ഞങ്ങളുടെ പ്രിയ സുഹൃത്ത് രാജേഷിനു  ഒരു വാഹനാപകടത്തിൽ പരുക്കുപറ്റിയതിനാൽ അത് ഡിജിറ്റൈസേഷൻ പരിപാടികളേയും ബാധിച്ചു. രാജേഷ് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഈ കൃതി ഡിജിറ്റൈസ് ചെയ്യാൻ സഹായിച്ചത് പതിവുപോലെ ബൈജു രാമകൃഷ്ണൻ ആണ്.

തൽക്കാലം ഈ സ്കാൻ ഗൂഗിൾ ഡ്രൈവിലേക്ക് അപ്‌ലൊഡ് ചെയ്തിട്ടുണ്ട്. ലിങ്ക് ഇവിടെ https://drive.google.com/file/d/0B4hBi4hJ-5mnZTFYaGRwV21DMDQ/view?usp=sharing

Comments

comments

Google+ Comments

This entry was posted in ബാലമിത്രം, സി.എം.എസ്. പ്രസ്സ്. Bookmark the permalink.

Leave a Reply