Monthly Archives: November 2015

ആദ്യക്രിസ്തുസഭയുടെ ജീവദശ – 1928 – Rev. Ch.Renz

ആമുഖം ഇത് ബാസൽമിഷൻ പ്രസിദ്ധീകരിച്ച ഒരു ക്രൈസ്തവദൈവശാസ്ത്ര ഗ്രന്ഥമാണ്. പുസ്തകത്തിന്റെ വിവരം പേര്: ആദ്യക്രിസ്തുസഭയുടെ ജീവദശ പതിപ്പ്: ഒന്നാം പതിപ്പ് താളുകൾ: 138 രചയിതാവ്: Rev. Ch.Renz പ്രസാധകൻ: Basel Mission പ്രസിദ്ധീകരണ വർഷം: 1928 പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം ഉള്ളടക്കം ശീർഷകം സൂചിപ്പിക്കുന്ന പോലെ ആദ്യകാലത്തെ ക്രിസ്തുസഭയെ കുറിച്ചുള്ള ചെറിയ ലേഖനങ്ങൾ ആണ് പുസ്തകത്തിന്റെ … Continue reading

Posted in ബാസൽ മിഷൻ പ്രസ്സ് | Leave a comment

1930- പാത്രചരിതം – കുഞ്ചൻ നമ്പ്യാർ – വി.വി. പ്രസ്സ്

ആമുഖം ശ്രീ. പി.കെ. രാജശേഖരൻ എഴുതിയ ബുക്‌സ്റ്റാൾജിയ എന്ന പുസ്തകത്തിലെ “അമ്മയുടെ സന്ധ്യാനാമങ്ങൾ” എന്ന അദ്ധ്യായത്തിൽ, സാധാരണ മലയാളികളുടെ ഇടയിൽ പുസ്തകവായന ജനകീയമായതിനെ പറ്റിയും, സ്തീകളും പുസ്തകങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റിയും ഒക്കെ പറയുന്ന ഭാഗത്തെ താഴെ പറയുന്ന ഒരു ദീർഘപ്രസ്താവന ഉണ്ട്. പുസ്തകങ്ങളെ ചന്തയിലേക്കും ഉത്സവപ്പറമ്പിലേക്കും ഇറക്കിക്കൊണ്ടുവന്ന് ജനകീയമാക്കിയതിന് ഒരാളോടാണു നാം നന്ദി പറയേണ്ടത്, എസ്. … Continue reading

Posted in വി.വി. പ്രസ്സ് | Leave a comment

1931- വേദവിഹാരം മഹാകാവ്യം – കെ.വി. സൈമൺ

ആമുഖം കേരള സാഹിത്യ ചരിത്രത്തിൽ പ്രാധാന്യമുള്ള ഒരു കൃതിയുടെ ആദ്യപതിപ്പിന്റെ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. വേദവിഹാരം എന്ന മഹാകാവ്യത്തിന്റെ ആദ്യപതിപ്പിന്റെ സ്കാനാണത്. പുസ്തകത്തിന്റെ വിവരം പേര്: വേദവിഹാരം, മഹാകാവ്യം മോശയുടെ ഒന്നാം പുസ്തകമായ ലോകോല്പത്തി പതിപ്പ്: ഒന്നാം പതിപ്പ് താളുകൾ: 434 രചയിതാവ്: കെ.വി. സൈമൺ പ്രസിദ്ധീകരണ വർഷം: 1931 പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം … Continue reading

Posted in സി.എം.എസ്. പ്രസ്സ് | 1 Comment

1898 – ക്രിസ്തീയ ഗീതങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട് – ബാസൽ മിഷൻ

ആമുഖം ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത് ഹെർമ്മൻ ഗുണ്ടർട്ടുമായി ബന്ധമുള്ള ഒരു ബാസൽ മിഷൻ പുസ്തകമാണ്. പുസ്തകത്തിന്റെ വിവരം പേര്: ക്രിസ്തീയ ഗീതങ്ങൾ, Malayalam Hymn Book പതിപ്പ്: എഴാം പതിപ്പ് താളുകൾ: 358 രചയിതാവ്: ഒരു സംഘം രചയിതാക്കൾ പ്രസിദ്ധീകരണ വർഷം: 1898 പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം   ഉള്ളടക്കം മലയാളത്തിലുള്ള ക്രിസ്തീയ കീർത്തനങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിലെ … Continue reading

Posted in ബാസൽ മിഷൻ പ്രസ്സ്, ഹെർമ്മൻ ഗുണ്ടർട്ട് | 1 Comment

ബാലമിത്രം – 1942 ജനുവരി ലക്കം

ആമുഖം കഴിഞ്ഞ ദിവസം ബാലമിത്രം എന്ന ബാലകീയ മാസികയുടെ 1941 ഡിസംബർ ലക്കം പരിചയപ്പെട്ടിരുന്നല്ലോ. ആ പൊസ്റ്റിൽ സൂചിപ്പിച്ചിരുന്ന പോലെ ഡിജിറ്റൈസ് ചെയ്യാനായി ഞങ്ങളുടെ കൈയ്യിൽ കിട്ടിയത് ഈ പ്രസിദ്ധീകരണത്തിന്റെ വിവിധ ലക്കങ്ങൾ കൂട്ടി ചേർത്ത് ബൈന്റ് ചെയ്ത ഒരു വലിയ പുസ്തകമാണ്. അതിലെ 2 ലക്കങ്ങൾ മാത്രമാണ് തൽക്കാലം ഡിജിറ്റൈസ് ചെയ്യാനായി ഫോട്ടോ എടുത്തത്. ആദ്യ … Continue reading

Posted in ബാലമിത്രം, സി.എം.എസ്. പ്രസ്സ് | Leave a comment

ഒരു എബ്രായ-മലയാളകൃതിയുടെ കൈയെഴുത്തുപ്രതി-1892

ആമുഖം The Jewish Theological Seminaryയുടെ ശേഖരത്തിൽ നിന്ന് തപ്പിയെടുത്ത മലയാളവുമായി ബന്ധമുള്ള ഒരു രേഖയാണ് ഇന്ന് പങ്കുവെക്കുന്നത്. ഇതുവരെ പങ്കുവെച്ച മറ്റു പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത് അച്ചടി പുസ്തകം അല്ല. ഇത് ഒരു ഒരു എബ്രായ-മലയാളം കൈയെഴുത്തുപ്രതിയാണ്. പുസ്തകത്തെപറ്റിയുള്ള മെറ്റാഡാറ്റയിൽ നിന്ന് മനസ്സിലാക്കിയ വിവരങ്ങൾ താഴെ. പുസ്തകത്തിന്റെ വിവരം പേര്: Pirḳe avot, … Continue reading

Posted in ഹീബ്രു-മലയാളം | Tagged | Leave a comment

ബാലമിത്രം – ഒരു ബാലകീയ മാസിക – 1941ഡിസംബർ

ആമുഖം 1941ലെ പ്രസിദ്ധീകരണം ആയതിനാൽ പിന്നീട് ചെയ്യാനായി മാറ്റി വെച്ച ഒരു കൃതിയാണ് ബാലമിത്രം. എങ്കിലും ഈ കൃതി ഇപ്പോൾ പെട്ടെന്ന് ഡിജിറ്റൈസ് ചെയ്തത് ഡിജിറ്റൈസിങ് സഹകാരിയായ ബൈജു രാമകൃഷ്ണന്റെ താല്പര്യത്താലാണ്.  ഡിജിറ്റൈസ് ചെയ്യാനായി ഞങ്ങളുടെ കൈയ്യിൽ കിട്ടിയത് ഈ പ്രസിദ്ധീകരണത്തിന്റെ വിവിധ പതിപ്പുകൾ കൂട്ടി ചേർത്ത് ബൈന്റ് ചെയ്ത ഒരു വലിയ പുസ്തകമാണ്. അതിലെ … Continue reading

Posted in ബാലമിത്രം, സി.എം.എസ്. പ്രസ്സ് | 1 Comment