Monthly Archives: August 2015

മലയാളപൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ – നിലവിലെ സ്ഥിതിയും സാദ്ധ്യതകളും

കുറഞ്ഞത് 2009 മുതലെങ്കിലും മലയാളപൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നതിനാൽ അത് സംബന്ധിച്ച് നിലവിലെ സ്ഥിതി വിലയിരുത്തകയും സാദ്ധ്യതകൾ എന്തൊക്കെയാണ് എന്ന് വിശദീകരിക്കുകയും ചെയ്യുന്ന ഒരു ചെറിയ ലേഖനം ഞങ്ങൾ (സുനിൽ വി.എസ്, ഷിജു അലക്സ്) ചേർന്ന് എഴുതി. ഈ ലേഖനം ഈയടുത്ത് കേരളപഠന കോൺഗ്രസ്സിന്റെ ഭാഗമായി ചർച്ച ചെയ്തിരുന്നു. ലേഖനത്തിന്റെ ഉള്ളടക്കം എല്ലാവരുമായി പങ്ക് വെക്കുന്നു. പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷന്റെ പ്രാധാന്യം … Continue reading

Posted in പൊതുസഞ്ചയ പുസ്തകങ്ങൾ | 1 Comment

തിരുവിതാംകൂർ റോയൽ കോടതി വിധി – 1889

ആമുഖം കേരള ക്രൈസ്തവ സഭയെ സംബന്ധിച്ച് അതീവ പ്രധാന്യമുള്ള ഒരു കോടതിവിധി രേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. ഈ വിധി ഇപ്പോൾ 1889ലെ റോയൽ കോടതിവിധി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെമിനാരിക്കേസ് എന്നും പറയാറുണ്ട്.  പലവിധ കാരണങ്ങൾ കൊണ്ട് ഈ കോടതിവിധി കേരള ക്രൈസ്തവ സഭാ ചരിത്രത്തിൽ പ്രധാനമാണ്. അതിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ കോടതിക്കേസുണ്ടാകാനുള്ള കാരണം മനസ്സിലാക്കണം. … Continue reading

Posted in കോടതി വിധി, മലങ്കര സഭ | 5 Comments

വൊക്കാബുലാറിയോ മലവാറിക്കോ – അർണ്ണോസ് പാതിരി – 1730

ആമുഖം ഇന്ന് പരിചയപ്പെടുത്തുന്ന പുസ്തകവും ദീർഘനാൾ മുൻപ് കിട്ടിയതാണ്. പക്ഷെ പലവിധ കാരണങ്ങളാൽ ഇതിന്റെ സ്കാൻ അന്ന് പരിചയെപ്പെടുത്താൻ കഴിഞ്ഞില്ല. ആ കുറവ് ഇപ്പോൾ തീർക്കുന്നു. അർണ്ണോസ് പാതിരിയുടെ വൊക്കാബുലാറിയോ മലവാറിക്കോ എന്ന പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതിയുടെ സ്കാൻ ആണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. വൊക്കാബുലാറിയോ മലവാറിക്കോ എന്ന പുസ്തകത്തിന്റെ താളുകളുടെ ചിത്രം ലഭ്യമാണ് എന്ന് വിക്കിമെയിലിങ് ലിസ്റ്റിൽ Ginu … Continue reading

Posted in Uncategorized, അർണ്ണോസ് പാതിരി | 2 Comments

മലയാഴ്മയുടെ വ്യാകരണം – 1863

ആമുഖം കുറച്ച് നാൾ മുൻപ് പുറത്ത് വിട്ടതും, എന്നാൽ പുസ്തകത്തെ പറ്റിയോ, പുസ്തകം കണ്ടെത്തിയ വിധത്തെ പറ്റിയോ, സ്കാൻ ചെയ്തതിനേ പറ്റിയോ, ഒന്നും പറയാൻ പറ്റാതിരുന്ന ഒരു പുസ്തകത്തിന്റെ സ്കാൻ ആണ് ഇന്ന് പങ്ക് വെക്കുന്നത്. പുസ്തകം ഡിജിറ്റൈസ് ചെയതതിന്റെ മെറ്റാ ഡാറ്റ ഡോക്കുമെന്റ് ചെയ്യപ്പെടാതെ ഇരിക്കരുത് എന്നതിനലാണ് വൈകിയാണെങ്കിലും ഈ പോസ്റ്റ് ഇടുന്നത്. ഇത്തവണ  പങ്ക് വെക്കുന്ന … Continue reading

Posted in മലയാളവ്യാകരണ ഗ്രന്ഥം, സി.എം.എസ്. പ്രസ്സ് | 4 Comments

ഘാതകവധം-1877

ആമുഖം ഇന്ന് നമ്മൾ ഒരു വിശേഷപ്പെട്ട പുസ്തകത്തിന്റെ സ്കാൻ ആണ് പരിചയപ്പെടാൻ പോകുന്നത്. മലയാളത്തിലെ ആദ്യത്തെ നോവൽ ഏത് എന്നതിനെ പറ്റി ആവശ്യത്തിനു വിവാദം ഉണ്ട്. ആദ്യത്തെ നോവൽ എന്ന “പട്ടം” കിട്ടാൻ വേണ്ടി അതിനായി മത്സരിക്കുന്ന “പല തരത്തിലുള്ള ഒന്നാമത്തെ നോവൽ” ഇപ്പോൾ ഉണ്ട്. അതിനാൽ തന്നെ ആദ്യത്തെ നോവൽ ഏത് എന്നതിനെ പറ്റി … Continue reading

Posted in സി.എം.എസ്. പ്രസ്സ് | 7 Comments

ഹോർത്തൂസ് മലബാറിക്കസ് 1678

മലയാളലിപി ആദ്യമായി അച്ചടി മഷി പുരണ്ട ഹോർത്തൂസ് മലബാറിക്കസിന്റെ സ്കാൻ ഉണ്ടോ/കിട്ടുമോ എന്നൊക്കെ ചോദിച്ച് പലരും മെയിലും മെസ്സേജും അയക്കുന്നുണ്ട്. 12 വാല്യങ്ങൾ ഉള്ള ഹോർത്തൂസ് മലബാറിക്കസിന്റെ സ്കാനുകൾ എല്ലാം 2007 തൊട്ടെങ്കിലും ലഭ്യമാണ് എന്നതിലാണ് അതിനായി പ്രത്യേക പോസ്റ്റ് ഇടാഞ്ഞത്. അതിനാൽ ഈ ലിസ്റ്റിൽ സ്കാനുകളുടെ വിവരം മാത്രം ചേർത്ത് ഇരിക്കുകയായിരുന്നു. എന്നാൽ പിന്നെയും ഇതിനെ പറ്റി ചൊദ്യങ്ങൾ ഉയരുന്നതിനാൽ  ഹോർത്തൂസ് … Continue reading

Posted in Hortus Malabaricus | 2 Comments

ഹെർമ്മൻ ഗുണ്ടർട്ട് ബൈബിൾ – പുതിയ നിയമത്തിലെ ലേഖനങ്ങൾ -1852

ഹെർമ്മൻ ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷകൾ രണ്ടെണ്ണം നമ്മൾ ഇതിനകം കണ്ടു. സുവിശേഷ കഥകൾ – ഗുണ്ടർട്ട് – 1847 ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷ (പുതിയ നിയമം-സമ്പൂർണ്ണം) – 1868 എന്നിവയാണ് അവ. ഇതിൽ സുവിശേഷകഥകൾ പുതിയ നിയമത്തിലെ 4 സുവിശേഷപുസ്തകങ്ങളിലെ തിരഞ്ഞെടുത്ത കഥകൾ ആണെന്ന് നമ്മൾ കണ്ടതാണല്ലോ .  ഇനി അതിന്റെ തുടർച്ചയായി  ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷയുടെ വേറൊരു സ്കാൻ … Continue reading

Posted in മലയാളം ബൈബിൾ, ഹെർമ്മൻ ഗുണ്ടർട്ട് | 1 Comment

മലങ്കര നസ്രാണികളുടെ നാലു ചെപ്പേടുകൾ-1925

ഇതിനകം ഡിജിറ്റൈസ് ചെയ്ത് പങ്ക് വെച്ച പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പുസ്തകം ആണ് ഇപ്രാവശ്യം പങ്ക് വെക്കുന്നത്. ഇത് ചരിത്രം/പുരാവസ്തുഗവേഷണം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു പുസ്തകമാണ്. പുസ്തകത്തിന്റെ വിവരം പേര്: മലങ്കര നസ്രാണികളുടെ നാലു ചെപ്പേടുകൾ/The Malabar Christian Plates of Copper Plates രചയിതാവ്: ടി.കെ. ജോസഫ് പ്രസിദ്ധീകരണ വർഷം: … Continue reading

Posted in പൊതുസഞ്ചയ പുസ്തകങ്ങൾ | 4 Comments

ജ്ഞാനകീർത്തനങ്ങൾ-1854

കഴിഞ്ഞ ദിവസം നമ്മൾ 1879ലെ ജ്ഞാനകീർത്തനങ്ങൾ എന്ന പുസ്തകത്തിന്റെ സ്കാൻ പരിചയപ്പെട്ടു. അതിൽ യുസ്തൂസ് യോസഫ് മുതലായ ക്രൈസ്തവ പാട്ടെഴുത്തുകാരുടെ പാട്ടുകൾ ഉണ്ട് എന്ന് മനസ്സിലാക്കി. അതിലെ പല പാട്ടുകളും ഇപ്പൊഴും ഉപയോഗത്തിൽ ഉള്ളതും ആണ്. ഇന്ന് നമ്മൾ പരിചയപ്പെടുന്നത് 1854ലെ ജ്ഞാനകീർത്തനങ്ങൾ എന്ന പേരിൽ, അക്കാലത്തെ ക്രൈസ്തവഗാനങ്ങൾ സമാഹരിച്ചിരിക്കുന്ന പുസ്തകത്തിന്റെ സ്കാൻ ആണ്. ഇത് … Continue reading

Posted in പൊതുസഞ്ചയ പുസ്തകങ്ങൾ, സി.എം.എസ്. പ്രസ്സ് | 1 Comment

സാഹിത്യപ്രകാശിക – 1916

മലയാളപൊതുസഞ്ചയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷന്റെ ഭാഗമായി അടുത്തതായി പുറത്ത് വിടുന്നത് ഒരു ഉപന്യാസ സമാഹരണ പുസ്തകമാണ്. ഒരു പുസ്തകം ആണെങ്കിലും ഈ പുസ്തകത്തിൽ രണ്ട് ഭാഗങ്ങൾ ഉണ്ട്. പുസ്തകത്തിന്റെ വിവരം പുസ്തകത്തിന്റെ പേരു്: സാഹിത്യപ്രകാശിക അഥവാ ഉപന്യാസമഞ്ജരി (ഭാഗം ഒന്ന്, ഭാഗം രണ്ട്) പ്രസാധകന്മാർ: പി. ശങ്കരൻ നമ്പ്യാർ, സി.സി. തോമസ്സ് അച്ചടി: കേരളവിലാസം പ്രസ്സ്, തിരുവല്ല പ്രസിദ്ധീകരണ … Continue reading

Posted in Uncategorized, പൊതുസഞ്ചയ പുസ്തകങ്ങൾ | Leave a comment