Monthly Archives: June 2013

ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കവും ഏ-യും ഓ-യും

പലരും പലയിടങ്ങളിലായി മലയാളം അക്ഷരമാലയിലെ ഏ ഓ എന്നീ ലിപികൾ ഗുണ്ടർട്ടിനു മുൻപ് ഉണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിക്കാറുണ്ടായിരുന്നു. കാരണം ഗുണ്ടർട്ടിനു മുൻപ് അച്ചടിച്ച പുസ്ത്കങ്ങളിൽ ഒക്കെ മിക്കവാറും ഏ/ഓ കാരം ഉപയോഗിക്കേണ്ട അവസരങ്ങളിൽ ഒക്കെ അത് എ, ഒ യിൽ ഒതുക്കിയിരുന്നു എന്ന് കാണാം. മാത്രമല്ല നമ്മൾക്ക് ഇന്ന് ലഭ്യമായിരിക്കുന്ന ചില കൈയ്യെഴുത്ത് പ്രതികളിലും … Continue reading

Posted in മലയാള അക്ഷരങ്ങൾ | 1 Comment

Malayalam public domain books – പൊതുസഞ്ചയത്തിലുള്ള മലയാളപുസ്തകങ്ങൾ

മലയാളഭാഷയിലെ (അല്ലെങ്കിൽ മലയാളഭാഷ/മലയാള ലിപിയെ കുറിച്ച് മറ്റ് ഭാഷകളിൽ രചിക്കപ്പെട്ട) പൊതുസഞ്ചയത്തിൽ ഉള്ള കൃതികളുടെ സ്കാനുകൾ ഡൗൺലോഡ് ചെയ്യാനുള്ള കണ്ണികളും അനുബന്ധവിവരങ്ങളും ക്രോഡീകരിക്കാനായി ഒരു താൾ ഉണ്ടാക്കിയിരിക്കുന്നു. അത് കാണാനായി http://shijualex.in/list-of-malayalam-public-domain-books/ എന്ന ഈ കണ്ണി സന്ദർശിക്കുക. ഈ പട്ടികകൾ നിരന്തരമായി പുതുക്കികൊണ്ടിരിക്കും. I have created a page which has a set … Continue reading

Posted in Malayalam Public Domain Books, പൊതുസഞ്ചയ പുസ്തകങ്ങൾ, മലയാളം | Tagged , | Leave a comment

ഗുണ്ടർട്ടിന്റെ നിഘണ്ടുക്കളും അനുബന്ധ പ്രസിദ്ധീകരണങ്ങളും

ബെഞ്ചമിൻ ബെയിലിയുടെ നിഘണ്ടുക്കളുടെ സ്കാനുകൾ (മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം) നമ്മൾ കുറച്ച് നാളുകൾക്ക് മുൻപ് പരിചയപ്പെട്ടു. ബെയിലിയെ പോലെതന്നെ മലയാളഭാഷയ്ക്കും ലിപിയ്ക്കും വളരെ സംഭാവനകൾ നൽകിയ വേറൊരു വിദേശി ആണല്ലോ ഹെർമ്മൻ ഗുണ്ടർട്ട്. ഗുണ്ടർട്ടിന്റേതായി കുറച്ച് മലയാളകൃതികൾ ഉണ്ടെങ്കിലും ഇതു വരെ നമുക്ക് സ്കാനുകൾ ലഭ്യമായിരിക്കുന്നത് ഗുണ്ടർട്ട് സമാഹരിച്ച് പുറത്തിറക്കിയ കേരളോല്പത്തി എന്ന പുസ്തകത്തിനും പിന്നെ നിഘണ്ടുക്കൾക്കും … Continue reading

Posted in നിഘണ്ടു, പൊതുസഞ്ചയ പുസ്തകങ്ങൾ, ഹെർമ്മൻ ഗുണ്ടർട്ട് | 2 Comments

Malayalam Selections with Translations, Grammatical Analyses, and Vocabulary – 1851

Malayalam Selections with Translations, Grammatical Analyses, and Vocabulary എന്ന പുസ്തകം പരിചയപ്പെടുത്തുന്നു. പുസ്തകത്തിന്റെ രചന A.J. Arbuthnot. ഇദ്ദേഹം മദ്രാസ് സർക്കാരിന്റെ ഔദ്യോഗിക മലയാളം പരിഭാഷകനായി ജോലി ചെയ്യുക ആയിരുന്നെന്ന് കാണുന്നു. ഈ പുസ്തകത്തിലെ ഉള്ളടക്കം നാലായി തിരിച്ചിരിക്കുന്നു. മലയാളം കഥകളും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും. കഥയുടെ പരിഭാഷയ്ക്ക് ശേഷം അതിന്റെ താഴെ … Continue reading

Posted in ജോസഫ് പീറ്റ്, പൊതുസഞ്ചയ പുസ്തകങ്ങൾ, മലയാളം | Leave a comment

മലയാള പൊതുസഞ്ചയ കൃതികളുടെ ഡിജിറ്റൽ പതിപ്പ് – കേരളത്തിലെ സ്ഥിതി

വിഷയത്തെ സംബന്ധിച്ച് അതിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്ന ഒരു പേപ്പർ സുനിലുമായി ചേർന്ന് എഴുതിയത് ഇവിടെ കാണാം. http://shijualex.in/malayalam_public_domain_documents_digitization/

Posted in പൊതുസഞ്ചയ പുസ്തകങ്ങൾ | Tagged | Leave a comment

അർണ്ണോസ് പാതിരിയുടെ Grammatica Grandonica എന്ന പുസ്തകം – പരിചയപ്പെടൽ

മലയാളലിപിയുടെ അച്ചടി ചരിത്രം തേടിയുള്ള യാത്ര പല രസകരവും പങ്ക് വെക്കണ്ടതുമായ നിരവധി അനുഭവങ്ങളാണ് തരുന്നത്. ഈ യാത്രയിൽ പരിചയപ്പെട്ട അർണ്ണോസ് പാതിരിയുടെ Grammatica Grandonica എന്ന പുസ്തകത്തെ കുറിച്ചാണ് ഈ പൊസ്റ്റ്. മലയാളമാദ്ധ്യമങ്ങളിൽ വരാഞ്ഞതോ (എന്റെ ശ്രദ്ധയിൽ പെടാതെ പോയതും ആവാം) എന്നാൽ വിദേശമാദ്ധ്യമങ്ങളിൽ (ഇന്ത്യയിലെ അപൂർവ്വം ചില ഇംഗ്ലീഷ് മാദ്ധ്യമങ്ങളും)  വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതുമായ … Continue reading

Posted in അർണ്ണോസ് പാതിരി, പൊതുസഞ്ചയ പുസ്തകങ്ങൾ | 5 Comments

1800നു മുൻപ് മലയാള ലിപി അച്ചടിച്ച പുസ്തകങ്ങൾ

ഇന്നു നമുക്ക് ലഭ്യമായ വിവരം അനുസരിച്ച് 1800നു മുൻപ് പൂർണ്ണമായും മലയാളഭാഷയിൽ ഇറങ്ങിയ ഒരേ ഒരു ഗ്രന്ഥം സംക്ഷേപവേദാർത്ഥം മാത്രമാണ്. എന്നാൽ മലയാളഭാഷയെ കുറിച്ചോ, മലയാളലിപിയെ കുറിച്ചുള്ളതോ, അതുമല്ലെങ്കിൽ മലയാളലിപി അച്ചടിച്ചതോ ആയ വേറെയും കുറച്ച് പുസ്തകങ്ങൾ കൂടി 1800 നു മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾ മിക്കതിനേയും കഴിഞ്ഞ ദിവസം വിവിധ ബ്ലോഗ് പൊസ്റ്റുകളിലൂടെ … Continue reading

Posted in പൊതുസഞ്ചയ പുസ്തകങ്ങൾ, മലയാളം | 3 Comments

സെന്റം അഡാഗിയ മലബാറിക്ക-മലയാള പഴഞ്ചൊൽ ശേഖരം

1772ൽ ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം-വും സംക്ഷേപവേദാർത്ഥവും അച്ചടിച്ച അച്ചുപയോഗിച്ച് വേറൊരു പ്രധാനപ്പെട്ട മലയാളം-ലത്തീൻ പുസ്തകം കൂടി പുറത്തിറങ്ങിയിട്ടുണ്ട്. Centum Adagia Malabarica എന്ന പേരിൽ അറിയപ്പെടുന്ന ഈ പുസ്തകം 1791-ൽ ആണ് അച്ചടിച്ചത്. ഈ പുസ്തകത്തിൽ നൂറ് മലയാളം ചൊല്ലുകളും (മലയാളലിപിയിൽ) അതിന്റെ ലത്തീൻ പരിഭാഷയും ആണുള്ളത്. ഇത് മലയാളഭാഷയിലെ ആദ്യത്തെ  (ഒരു പക്ഷെ ഇന്ത്യൻ … Continue reading

Posted in Centum Adagia Malabarica, പൊതുസഞ്ചയ പുസ്തകങ്ങൾ, മലയാളം | 2 Comments

1772 – ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം

ആദ്യമായി മലയാളലിപി അച്ചടിച്ച പുസ്തകം എന്നാണ് ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം (Albhabetum grandonico malabaricum) എന്ന കൃതിയെ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തകത്തിൽ കെ.എം. ഗോവി വിശെഷിപ്പിക്കുന്നത്.   ആദ്യത്തെ സമ്പൂർണ്ണ മലയാളം അച്ചടി പുസ്തകമായ സംക്ഷേപവേദാർത്ഥം അച്ചടിക്കുന്നതിനു തൊട്ട് മുൻപ് 1772-ൽ തന്നെ മലയാളഭാഷയെക്കുറിച്ചും മലയാളലിപിയെക്കുറിച്ചും അതിനെ വ്യാകരണത്തെക്കുറിച്ചും അത്യാവശ്യം വിശദമായി വിശദീകരിച്ചു … Continue reading

Posted in Alphabetum Grandonico Malabaricum, മലയാളം, മലയാളവ്യാകരണ ഗ്രന്ഥം | Tagged , | 2 Comments

1841 – ജോസഫ് പീറ്റിന്റെ A Grammar of the Malayalim Language

ജോസഫ് പീറ്റിനെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് യുസ്തൂസ് യോസഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ചപ്പൊഴാണ്. അതിൽ ജോസഫ് പീറ്റ് എന്ന സി.എം.എസ്. മിഷണറിയുമായി മലയാളവ്യാകരണസംബന്ധിയായ കാര്യങ്ങൾ യുസ്തൂസ് യോസഫ് ചർച്ച ചെയ്യുമായിരുന്നു എന്ന പരാമർശം ഉണ്ടായിരുന്നു. മിഷണറി ആയിരുന്നതിനാൽ പ്രാദെശികഭാഷയിലെ കാര്യങ്ങൾ മനസ്സിലാക്കാൻ ഒരു പണ്ഡിതനായിരുന്ന യുസ്തൂസ് യോസഫിന്റെ സഹായങ്ങൾ തേടിയിരുന്നു എന്നേ ഞാൻ കരുതിയിരുന്നുള്ളൂ. … Continue reading

Posted in Benjamin Bailey, Joseph Peet, ജോസഫ് പീറ്റ്, പൊതുസഞ്ചയ പുസ്തകങ്ങൾ, മലയാളം, മലയാളവ്യാകരണ ഗ്രന്ഥം, സി.എം.എസ്. | 3 Comments