ആമുഖം
സുകുമാരി എന്ന ആദ്യകാലമലയാളനോവലിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 60-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: സുകുമാരി, മലയാളജില്ലയിലെ ജർമ്മൻ മിശ്യൻ വേലയുടെ ആരംഭകാലത്തെ വർണ്ണിക്കുന്ന ഒരു കഥ
- താളുകളുടെ എണ്ണം: ഏകദേശം 191
- പ്രസിദ്ധീകരണ വർഷം:1897
- രചയിതാവ്: ജോസഫ് മൂളിയിൽ
- പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം
മലയാളജില്ലയിലെ ജർമ്മൻ മിശ്യൻ വേലയുടെ ആരംഭകാലത്തെ വർണ്ണിക്കുന്ന ഒരു കഥ എന്നാണ് രചയിതാവ് തന്നെ ഈ കഥയെ വിശെഷിപ്പിക്കുന്നത്. അതിനാൽ ഇത് ഒരു ചരിത്രാഖ്യായിക ആയിരിക്കാം. (കൃത്യമായി വിലയിരുത്താൻ ഞാൻ ആളല്ല).
ഇതിന്റെ രചയിതാവായ ജോസഫ് മൂളിയിലിനെ പല ബാസൽ മിഷൻ പാഠപുസ്തകങ്ങളുടെയും രചയിതാവ് എന്ന് നിലയിൽ നമുക്ക് പരിചയം ഉണ്ട്. ഉദാഹരണം 1904ലെ രണ്ടാം ക്ലാസ്സ് പാഠപുസ്തകം.
ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.
കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഓൺലൈനായി വായിക്കാൻ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (28 MB)
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (95 MB)