1879-ചെറിയ കുട്ടികൾ മനഃപാഠമായി പഠിക്കേണ്ടിയ സന്മാർഗ്ഗോപദേശങ്ങൾ

ആമുഖം

ഈ പോസ്റ്റിൽ അക്ഷരം കൂട്ടിവായിക്കാൻ അറിയുന്ന കൊച്ചു കുട്ടികളെ ഉദ്ദേശിച്ച് 1879-ൽ പുറത്തിറക്കിയ ഒരു മലയാളപുസ്തകം ആണ് പരിചയപ്പെടുത്തുന്നത്.

പുസ്തകത്തിന്റെ വിവരം

 • പേര്: പാഠമാല അഥവാ ചെറിയ കുട്ടികൾ മനഃപാഠമായി പഠിക്കേണ്ടിയ സന്മാർഗ്ഗോപദേശങ്ങൾ
 • പതിപ്പ്: രണ്ടാം പതിപ്പ്
 • താളുകൾ: 38
 • സമാഹരിച്ചത്: പി.ഒ. പോത്തൻ
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
 • പ്രസിദ്ധീകരണ വർഷം: 1879
1879-ചെറിയ കുട്ടികൾ മനഃപാഠമായി പഠിക്കേണ്ടിയ സന്മാർഗ്ഗോപദേശങ്ങൾ

1879-ചെറിയ കുട്ടികൾ മനഃപാഠമായി പഠിക്കേണ്ടിയ സന്മാർഗ്ഗോപദേശങ്ങൾ

ഉള്ളടക്കം

പുസ്തകം ഇറങ്ങിയ സമയത്ത് (1870കൾ) മലയാള അക്ഷരമാല വായിക്കാൻ പഠിച്ച കുഞ്ഞുങ്ങൾ ഉടൻ തന്നെ വെടിപ്പായി അർത്ഥം അറിയാത്ത  അമരകോശം, സിദ്ധരൂപം തുടങ്ങിയ സംസ്കൃതഗ്രന്ഥങ്ങൾ മനഃപാഠമാപ്പിക്കാൻ ഗുരുനാഥന്മാർ  ശ്രമിക്കും എന്നും, അത് അവർക്ക് പ്രത്യേകിച്ച് പ്രയോജനം ഒന്നും ചെയ്യുന്നില്ല എന്നും,   അതിനു പകരമായി മലയാളത്തിലുള്ള ലളിതമായ സന്മാർഗ്ഗോപദേശങ്ങൾ പ്രമേയമായ ചെറിയ ചെറിയ കവിതകൾ ആണ് പുസ്തകത്തിൽ ഉള്ളതെന്നും ഈ കവിതാ ശകലങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ച പി.ഒ. പോത്തൻ പുസ്തകത്തിന്റെ മുഖവുരയിൽ പറയുന്നു.

വിവിധ  സന്മാർഗ്ഗോപദേശ വിഷയങ്ങൾ പ്രമേയമാക്കി പഞ്ചതന്ത്രം, ഭാരതം തുടങ്ങിയ പല കൃതികളിൽ നിന്നായി എടുത്ത നിരവധി മലയാള കവിതാ ശകലങ്ങൾ ഈ പുസ്തകത്തിൽ കാണാം. ഓരോ താളിലും വരികൾക്ക് താഴെ അതിന്റെ അർത്ഥം വിശദമാക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഡൗൺലോഡ് വിവരം

Comments

comments

Google+ Comments

This entry was posted in ബാസൽ മിഷൻ പ്രസ്സ്. Bookmark the permalink.

2 Responses to 1879-ചെറിയ കുട്ടികൾ മനഃപാഠമായി പഠിക്കേണ്ടിയ സന്മാർഗ്ഗോപദേശങ്ങൾ

 1. viswaprabha says:

  കഴിയുന്നേടത്തോളം, ഓരോ പുസ്തകത്തിനുമൊപ്പം, അവ എവിടെനിന്നാണു ലഭിച്ചതെന്ന വിവരം കൂടി ചേർക്കുമല്ലോ. ഇതും ഭാവിയിൽ ആവശ്യം വന്നേക്കാവുന്ന ഒരു പ്രധാന മെറ്റാഡാറ്റയാണു്. 🙂

  • Shiju Alex says:

   🙂 യാതൊരു നിർവ്വാഹവും ഇല്ല. അത് അറിഞ്ഞിട്ട് വേണം ഇനി ചിലർക്ക് അത് കിട്ടിയ ഇടത്ത് പോയി ഇത് ഡിജിറ്റൈസ് ചെയ്യുന്ന പരിപാടിക്ക് പാര വെക്കാൻ.

Leave a Reply