1875 – നളചരിതമണിപ്രവാളം – കെ. കെ. മന്നൻ

ആമുഖം

തലശ്ശേരിയിലെ വിദ്യാർത്ഥിസന്താനം അച്ചുകൂടത്തിൽ അച്ചടിച്ച നളചരിതമണിപ്രവാളം  എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 249-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: നളചരിതമണിപ്രവാളം
  • രചയിതാവ്: കെ. കെ. മന്നൻ എന്നു പുസ്തകത്തിന്റെ കവർ പേജിൽ കാണുന്നു.
  • പ്രസിദ്ധീകരണ വർഷം:1875
  • താളുകളുടെ എണ്ണം:  ഏകദേശം 163
  • പ്രസ്സ്: വിദ്യാർത്ഥിസന്താനം, തലശ്ശേരി
1875 - നളചരിതമണിപ്രവാളം – കെ. കെ. മന്നൻ
1875 – നളചരിതമണിപ്രവാളം – കെ. കെ. മന്നൻ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

നളചരിതമണിപ്രവാളം എന്ന കൃതിയെപറ്റിയുള്ള വൈജ്ഞാനിക ലെഖനങ്ങൾ ഒന്നും ഒറ്റ തിരച്ചലിൽ കണ്ടില്ല. മലയാള സർവ്വകലാശാല ഈ കൃതി ട്യൂബിങ്ങനിൽ നിന്ന് കോപ്പിയെടുത്തു കൊണ്ടുവന്ന് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് കാണുന്നു.

ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ ഈ പുസ്തകത്തിൽ രചയിതാവായി രേഖപ്പെടുത്തിയിരിക്കുന്ന കെ.കെ. മന്നൻ എന്ന ആളെ പറ്റിയുള്ള വിവരം എങ്ങും കാണുന്നില്ല. ഇദ്ദേഹം പബ്ലിഷർ മാത്രമാണോ? മണിപ്രവാളം ആയതിനാൽ ഇത് അച്ചടിച്ച കാലഘട്ടത്തിൽ എഴുതിയത് ആവാൻ സാദ്ധ്യതയും കുറവാണ്. ഇദ്ദേഹം കാളഹസ്തിയപ്പ മുതലിയാരെ പോലെ പുരാതനഗ്രന്ഥങ്ങൾ തപ്പിഎടുത്ത് അച്ചടിച്ചിരുന്ന പബ്ലിഷർ മാത്രമാണെന്നാണ് എനിക്കു തോന്നുന്നത്. പക്ഷെ ആധികാരികമായി പറയാൻ ഈ വിഷയത്തിൽ ചെറുഗവേഷണം ആവശ്യമാണ്.

വിദ്യാർത്ഥിസന്താനം എന്ന പ്രസ്സിൽ അച്ചടിച്ചതിൽ നിന്ന് നമുക്ക് ലഭിക്കുന്ന രണ്ടാമത്തെ പുസ്തകം ആണിത്. ഇതിനു മുൻപ്  ശീലാവതി എന്ന പുസ്തകവും അവിടെ നിന്ന് ലഭിച്ചിരുന്നു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നവർ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കാതെ ഡൗ‌ൺലോഡ് ആക്സിലറേറ്റർ പോലുള്ള ടൂൾ വഴി ഡൗ‌ൺലോഡ് ചെയ്യുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).

Comments

comments

One comment on “1875 – നളചരിതമണിപ്രവാളം – കെ. കെ. മന്നൻ

  • PRAJEEV NAIR says:

    ഒരു മന്ദൻ ഗുരുക്കളുടെ പേരിൽ ഈ കൃതി മലയാളംസർവകലാശാല പ്രസിദ്ധീകരിച്ചു കാണുന്നു
    http://malayalamuniversity.edu.in/ml/publication/ പുസ്തകങ്ങൾ/page/2/
    നളചരിതമണിപ്രവാളം. മന്ദന്‍ ഗുരുക്കള്‍ – എഡിറ്റര്‍. പ്രൊഫ. എം. ശ്രീനാഥന്‍ പേജ്: 416, വില: 350/-.
    പക്ഷെ രചയിതാവ് സംശയാസ്പദമാണ്.

    Prajeev Nair
    Cherukunnu, Kannur

Comments are closed.