1873 – തുഞ്ചത്തെഴുത്തച്ശൻ – ശ്രീമഹാഭാരതം കിളിപ്പാട്ട്

ആമുഖം

തുഞ്ചത്തെഴുത്തച്ചൻ രചിച്ച ശ്രീമഹാഭാരതം കിളിപ്പാട്ട്, ചതുരം‌കപട്ടണം അരുണാചലമുതലിയാരുടെ മകൻ കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസ അച്ചുകൂടത്തിൽ അച്ചടിച്ച രണ്ടാമത്തെ പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 185-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശ്രീമഹാഭാരതം കിളിപ്പാട്ട്
  • രചന: തുഞ്ചത്തെഴുത്തച്ശൻ
  • താളുകളുടെ എണ്ണം: ഏകദേശം 445
  • പ്രസിദ്ധീകരണ വർഷം:1873
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസ്സ്: വിദ്യാവിലാസം അച്ചുകൂടം, കോഴിക്കോട്
1873 - തുഞ്ചത്തെഴുത്തച്ശൻ - ശ്രീമഹാഭാരതം കിളിപ്പാട്ട്
1873 – തുഞ്ചത്തെഴുത്തച്ശൻ – ശ്രീമഹാഭാരതം കിളിപ്പാട്ട്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മലയാളത്തിൽ ഹൈന്ദവകൃതികൾ സജീവമായി അച്ചടിച്ച് തുടങ്ങിയത് ചതുരംകപട്ടണം കാളഹസ്തിയപ്പ മുതലിയാർ വിദ്യാവിലാസം അച്ചുകൂടം സ്ഥാപിച്ചതിനു ശേഷമാണ്. (അതിനു മുൻപ് സി.എം.എസിൽ കുറച്ചു ഹൈന്ദവകൃതികൾ അച്ചടിച്ചിട്ടുണ്ടെങ്കിലും സി.എം.എസിൽ ക്രൈസ്തവകൃതികൾക്ക് തന്നെയായിരുന്നു പ്രാമുഖ്യം). വിദ്യാവിലാസ അച്ചുകൂടത്തിൽ നിന്ന് ഇറങ്ങിയ വില്വം പുരാണം എന്ന കൃതി നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം.

വിദ്യാവിലാസം അച്ചുകൂടത്തിലൂടെയാണ് ഇതുവരെയുള്ള തെളിവ് വെച്ച് തുഞ്ചത്തെഴുത്തച്ചന്റെ മഹാഭാരതം കിളിപ്പാട്ട് ആദ്യമായി അച്ചടി രൂപം പ്രാപിക്കുന്നത്. അതിന്റെ 1873ൽ ഇറങ്ങിയ രണ്ടാം പതിപ്പാണ് ഇത്. (ഒന്നാം പതിപ്പ് എന്ന് ഇറങ്ങി എന്നത് വ്യക്തമല്ല)

ഈ പതിപ്പ് നടക്കൽ കൃഷ്ണപ്പണിക്കർ പിഴ തീർത്തതാണ് എന്ന് റ്റൈറ്റിൽ പേജിൽ കൊടുത്തിട്ടുണ്ട്.

ഈ പുസ്തകത്തിന്റെ അന്നത്തെ വില 4.5 രൂപയാണ്. അന്നത്തെ സ്ഥിതി വെച്ച് വളരെ ഉയർന്ന വിലയാണിത്. പുസ്തകം നിർമ്മിക്കുന്നതിനു വലിയ ചിലവ് വന്നിട്ടൂണ്ട് എന്ന് പ്രസാധകർ ടൈറ്റിൽ പേജിൽ സൂചിപ്പിച്ചിരിക്കുന്നു. അതിനെ പറ്റി പറയുന്നത് ഇങ്ങനെ

അധികം ദ്രവ്യം ശിലവിട്ട അനെകം ഗ്രന്ഥങ്ങൾ വരുത്തിയും ഒത്തനൊക്കിയും ചെയ്തതായ ഈ പുസ്തകം ആരെങ്കിലും ഇത പ്രകാരത്തിൽ അച്ചടിപ്പിച്ചാൽ ആക്ഷെപത്തിന്ന ഇടവരുന്നതാകുന്നു.

ഇന്നത്തെ രീതി വെച്ച് നോക്കുമ്പോൾ ഉള്ളടക്കത്തിന്റെ വിന്യാസം, ശ്ലോകങ്ങളായി തിരിക്കാത്തതിന്റെ പ്രശ്നം, ഉപയോഗിച്ച അച്ചിന്റെ വായനാക്ഷമത തുടങ്ങി പല പ്രശ്നങ്ങളും ഇതിന്റെ അച്ചടിയിൽ കാണാം.

ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

Comments

comments