1869 – സ്കൂൾ പഞ്ചതന്ത്രം

ആമുഖം

വിഷ്ണുശർമ്മ രചിച്ച പഞ്ചതന്ത്രം എന്ന കൃതി, ഹെർമ്മൻ ഗുണ്ടർട്ട്  മദിരാശി സർക്കാരിന്റെ മലയാള പാഠ്യപദ്ധതി ആവിഷ്കരിച്ചപ്പോൾ തന്നെ പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയിരുന്നു. ഗുണ്ടർട്ട് ആയിരുന്നു മദിരാശി സർക്കാരിന്റെ മലബാറിലെ ആദ്യത്തെ സ്കൂൾ ഇൻസ്പെക്ടർ. സ്കൂൾ പാഠപുസ്തകമായി ഇറങ്ങിയ പഞ്ചതന്ത്രത്തിന്റെ നാലാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 239-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: സ്കൂൾ പഞ്ചതന്ത്രം
  • താളുകളുടെ എണ്ണം: ഏകദേശം 213
  • പ്രസിദ്ധീകരണ വർഷം:1869/1868
  • പതിപ്പ്: നാലാം പതിപ്പ്
  • പ്രസ്സ്:  ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1869 – സ്കൂൾ പഞ്ചതന്ത്രം
1869 – സ്കൂൾ പഞ്ചതന്ത്രം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പഞ്ചതന്ത്രത്തെ പറ്റിയുള്ള ചെറിയ വിവരണത്തിന്നു ഈ മലയാളം വിക്കിപീഡിയ ലേഖനം കാണുക.

സ്കൂൾ പാഠപുസ്തകമായി അച്ചടിച്ച പഞ്ചതന്ത്രത്തിന്റെ ഒന്നാം പതിപ്പിന്റേയും മൂന്നാം പതിപ്പിന്റേയും (1857ലും 1866ലും അച്ചടിച്ചത്) ഡിജിറ്റൽ സ്കാനുകകൾ നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം. ഇതിൽ ആദ്യത്തെ പതിപ്പ് തലശ്ശേരിയിലെ കല്ലച്ചിൽ നിന്നും രണ്ടാമത്തെ പതിപ്പ് മംഗലാപുരത്തു നിന്നും ആണ് അച്ചടിച്ചിരിക്കുന്നത്. ഈ നാലാം പതിപ്പും മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിലാണ് അച്ചടിച്ചിരിക്കുന്നത്. സ്കൂൾ പാഠപുസ്തകമായത് കാരണം ആവണം കുറഞ്ഞ വർഷത്തിനിടയിൽ ഇത്രയധികം പഠിപ്പുകൾ ഇറങ്ങിയത്.

ഇതിന്റെ കവർ പേജിൽ അച്ചടി വർഷമായി രേഖപ്പെടുത്തിയിരിക്കുന്നത് 1869 ആണ്. അകത്ത് ടൈറ്റിൽ പേജിൽ 1868 എന്നും.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നവർ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കാതെ ഡൗ‌ൺലോഡ് ആക്സിലറേറ്റർ പോലുള്ള ടൂൾ വഴി ഡൗ‌ൺലോഡ് ചെയ്യുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Comments

comments