ആമുഖം
മുദ്രാരാക്ഷസം ഭാഷാഗാനം അഥവാ മുദ്രാരാക്ഷസം കിളിപ്പാട്ട് എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് പുസ്തകം ആണിത്. ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 210-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: മുദ്രാരാക്ഷസം ഭാഷാഗാനം
- താളുകളുടെ എണ്ണം: 157
- കാലഘട്ടം: 1859നെന്ന് ട്യൂബിങ്ങനിലെ ഈ രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
വിശാഖദത്തൻ സംസ്കൃതത്തിൽ എഴുതിയ ഒരു ചരിത്രനാടകമാണ് മുദ്രാരാക്ഷസം. ചന്ദ്രഗുപ്തമൗര്യന്റെ ഉയർച്ചയും മൗര്യവംശം ആദ്യമായി ഇന്ത്യയിൽ ഒരു വിശാലസാമ്രാജ്യം പടുത്തുയർത്തിയതിന്റെ പ്രാരംഭഘട്ടവുമാണു് ഈ നാടകത്തിന്റെ ഇതിവൃത്തം.
ഇത് മലയാളത്തിലുള്ള കൃതിയാണ്. സംസ്കൃതത്തിലുള്ള മൂലകൃതിയുടെ പരിഭാഷകൻ ആരെന്ന് എനിക്കറിയില്ല. ശാരികത്തരുണീ, പൈങ്കിളിപ്പെണ്ണ് എന്നൊക്കെ ആദ്യവരികളിൽ തന്നെ കാണുന്നതിനാൽ ഇത് കിളിപ്പാട്ട് ശൈലിയിൽ എഴുതിയ ഭാഷാഗാനം ആണെന്ന് ഞാൻ ഊഹിക്കുന്നു.
ഈ കൈയെഴുത്ത് പ്രതി കിട്ടിയതോടെ മുദ്രാരാക്ഷസത്തിന്റെ താളിയോലപതിപ്പും അച്ചടി പതിപ്പും കൈയെഴുത്ത് പ്രതിയും നമുക്ക് കിട്ടി.
- മുദ്രാരാക്ഷസം — താളിയോല പതിപ്പ്
- അച്ചടി പതിപ്പ് ഇവിടെ – 1868 – മുദ്രാരാക്ഷസം
ഈ കൈയെഴുത്ത് രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (350 MB)
You must be logged in to post a comment.