1853 – മനുഷ്യ ചൊദ്യങ്ങൾക്ക ദൈവം കല്പിച്ച ഉത്തരങ്ങൾ

ആമുഖം

ചോദ്യോത്തര രൂപത്തിലുള്ള ഒരു ക്രൈസ്തവമതപ്രബോധന പുസ്തമായ മനുഷ്യ ചൊദ്യങ്ങൾക്ക ദൈവം കല്പിച്ച ഉത്തരങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ച പുസ്തകമാണ്.

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 94 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മനുഷ്യ ചൊദ്യങ്ങൾക്ക ദൈവം കല്പിച്ച ഉത്തരങ്ങൾ
  • താളുകളുടെ എണ്ണം: ഏകദേശം 155
  • പ്രസിദ്ധീകരണ വർഷം:1853
  • പ്രസ്സ്:  ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1853 - മനുഷ്യ ചൊദ്യങ്ങൾക്ക ദൈവം കല്പിച്ച ഉത്തരങ്ങൾ
1853 – മനുഷ്യ ചൊദ്യങ്ങൾക്ക ദൈവം കല്പിച്ച ഉത്തരങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ക്രൈസ്തവ മത സംബന്ധിയായ വിവിധ വിഷയങ്ങളിൽ ഉള്ള അഞ്ച് അദ്ധ്യായങ്ങളും ഉപ അദ്ധ്യായങ്ങളും ആണ് പുസ്തകത്തിൽ ഉള്ളത്. ഉള്ളടക്കം മൊത്തമായി ചോദ്യോത്തര രൂപത്തിലാണ്.

ഇത് ഗുണ്ടർട്ടും കൂട്ടരും ജർമ്മനിൽ നിന്ന് മലയാളത്തിലെക്ക് പരിഭാഷ ചെയ്ത പുസ്തകമാണ്. വിവിധ രേഖകൾ പരിശൊധിച്ചതിൽ നിന്നു മനസ്സിലാകുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന Christian Heinrich Zeller എന്ന വിദ്യാഭ്യാസവിചക്ഷണനും മിഷനറിയുമായ ആൾ ആണ് മൂലകൃതിയുടെ രചയിതാവെന്ന് ട്യൂബിങ്ങനിലെ രേഖകൾ കാണിക്കുന്നു.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Comments

comments