1851 – ലൊകചരിത്രശാസ്ത്രം

ആമുഖം

ലോകചരിത്രം മലയാളത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചതിന്റെ ആദ്യത്തെ പതിപ്പുകളിൽ ഒന്നായ ലൊകചരിത്രശാസ്ത്രം എന്ന പുസ്തകത്തിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള കല്ലച്ചടി (ലിത്തോഗ്രഫി) പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 215-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ലൊകചരിത്രശാസ്ത്രം
  • പ്രസിദ്ധീകരണ വർഷം:  1851 (1849ൽ അച്ചടിച്ച് തുടങ്ങിയെങ്കിലും 1851ൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്)
  • താളുകളുടെ എണ്ണം:  ഏകദേശം 421
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1851 - ലൊകചരിത്രശാസ്ത്രം
1851 – ലൊകചരിത്രശാസ്ത്രം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ലോകചരിത്രം മലയാളത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചതിന്റെ ആദ്യത്തെ പതിപ്പുകളിൽ ഒന്നാണിത്. ഇത് ക്രിസ്തുവിന്റെ മുൻപുള്ള കാലഘട്ടത്തിലെ ചരിത്രമാണ് വിവരിക്കുന്നത്. രചയിതാവ് ആരെന്ന് പുസ്തകത്തിൽ നിന്നു വ്യക്തമല്ല. ഗുണ്ടർട്ടും സഹമിഷനറിമാരുടെയും ഒരുമിച്ചുള്ള ഒരു ശ്രമം ആവാം ഇത്. പുസ്തകത്തിന്റെ ശീർഷകത്താളിൽ അച്ചടി വർഷം 1849 എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏറ്റവും അവസാന താളിൽ 1851 എന്നാണ് കാണുന്നത്. അതിനാൽ  1849ൽ അച്ചടിച്ച് തുടങ്ങിയെങ്കിലും 1851ൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നു ഊഹിക്കാം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. 420ഓളം താളുകൾ ഉള്ള ഇതിന്റെ സൈസ് 600 MB മേൽ വരും. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Comments

comments

2 comments on “1851 – ലൊകചരിത്രശാസ്ത്രം

  • Benny Abraham says:

    ലോകചരിത്രശാസ്ത്രം,ക്രിസ്തുസഭാ ചരിത്രം,മഹമ്മദീയ ചരിത്രം ഈ പുസ്തകങ്ങളുടെ ലിത്തോഗ്രാഫിയിൽ അല്ലാതെ അച്ചടിച്ചു ഇറക്കിയിട്ടുണ്ടോ?? ഉണ്ടെങ്കിൽ ഇതിൽ (ഗ്രന്ഥപുര)വരുമോ???..

    • If we get the hardcopy from some where we can digitize it. Letter press version of these books are not available in Tubingen.

Comments are closed.