1840 – തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം (1841)

ആമുഖം

1836ൽ സ്ഥാപിക്കപ്പെട്ട തിരുവിതാം‌കൂർ സർക്കാർ പ്രസ്സിൽ അച്ചടിക്കപ്പെട്ട ആദ്യകാല രേഖകളിൽ ഒന്നാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് 1840-ാം ആണ്ടിൽ അച്ചടിച്ച 1841-ാം വർഷത്തെ തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ്. ഇതിനു മുൻപ് നമുക്ക് 1840-ാം ആണ്ടിലെ പഞ്ചാംഗം കിട്ടിയിരുന്നു. അത് ഇവിടെ കാണാം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: A Calendar for the year 1841, adapted for the meridian of Trevandrum
  • താളുകളുടെ എണ്ണം: ഏകദേശം 86
  • പ്രസിദ്ധീകരണ വർഷം: 1840
  • പ്രസ്സ്: Government Press, Trevandrum 
1840 – തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം (1841)
1840 – തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം (1841)

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

നമുക്ക് (പൊതുജനങ്ങൾക്ക്) ലഭ്യമായിരിക്കുന്ന ഏറ്റവും പഴയ പഞ്ചാംഗങ്ങളിൽ ഒന്നാണ് 1840ൽ പ്രസിദ്ധീകരിച്ച 1841ലെ തിരുവിതാം‌കൂർ സർക്കാർ പഞ്ചാം‌ഗം.

ഗൂഗിൾ ബുക്സിൽ നിന്നാണ് ഈ പൊതുസഞ്ചയരേഖ നമുക്കു കിട്ടിയത്. യൂറോപ്പിലെ ലൈബ്രറികളിലെ ലക്ഷക്കണക്കിനു പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുമ്പോൾ ഇടയിൽ വന്നു പെടുന്നതാണ് ഇതേ പോലെ ചില മലയാളം രേഖകൾ.

1836ൽ ആണ് തിരുവിതാം‌കൂറിൽ സർക്കാർ പ്രസ്സ് അച്ചടി തുടങ്ങിയത് എന്നാണ് കെ.എം. ഗോവിയും മറ്റും സമർത്ഥിക്കുന്നതെങ്കിലും ഇപ്പോൾ ഞങ്ങൾക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന രേഖകൾ അനുസരിച്ച് അച്ചടി തുടങ്ങിയത് 1838 ആണ് എന്നാണ് കാണുന്നത്. കൂടുതൽ കൂലംകുഷമായ ഗവേഷണം വേണ്ട ഒരു വിഷയമായതിനാൽ അതിനെ പറ്റി കൂടുതൽ തെളിവുകൾ ലഭ്യമാകുന്നതിനു അനുസരിച്ച് എഴുതാം.

ഈ പഞ്ചാംഗത്തിലും ബെഞ്ചമിൻ ബെയിലിയുടെ അച്ചാണ് ഉപയൊഗിച്ചിരിക്കുന്നത്.എന്നാൽ 1840ലെ പഞ്ചാംഗത്തിൽ നിന്നു വ്യത്യ്സതമായി ഇതിലെ മലയാള ഉള്ളടക്കത്തിന്റെ തോത് വളരെ കുറഞ്ഞിരിക്കുന്നു. പുസ്തകത്തിന്റെ 90%നവും ഇംഗ്ലീഷ് ഉള്ളടക്കമാണെന്ന് പറയുന്നതാണ് ഭംഗി.

ചരിത്രപ്രാധാന്യമുള്ള ധാരാളം പട്ടികകൾ 1841ലെ പഞ്ചാംഗത്തിന്റെ ഭാഗമാണ്. അതൊക്കെ ഗവെഷകർ പ്രയൊഗ്ജപ്പെടുത്തുമെന്ന് നമുക്ക് ആശിക്കാം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Comments

comments

One comment on “1840 – തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം (1841)

Comments are closed.